Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
ആണ്, അല്ലാതെ ആരും നിർബന്ധിച്ചു കുടിപ്പിക്കുന്നുമില്ല...
അതുപോരാഞ്ഞിട്ട്, നീയവന്റെ തോളിൽ മുഖം ചായ്ച്ചുകൊണ്ട്, അവനെ ചുറ്റിപ്പിടിച്ചാണ്, ഈ റൂം വരെയും വന്നിട്ടുള്ളത്. അല്ലാതെ നിന്നെ പൊക്കി എടുത്തോ, വലിച്ചു ഇഴച്ചോ അല്ല കൊണ്ട് വന്നിട്ടുള്ളത്... അതിന്റെ അർത്ഥം മനസ്സിലായോ?..
" നടന്നത് എല്ലാം തന്റെ ഇഷ്ടപ്രകാരം ആണെന്ന് വരുമെന്ന് സൈറ പറഞ്ഞത് കേട്ട് രേവതിയുടെ കണ്ണുകൾ നിറഞ്ഞു.....
" ഞാൻ.. അതിന്.. എനിക്ക്...എനിക്ക്... എനിക്ക് ഒന്നും ഓർമയില്ല ചേച്ചി "... ചെറിയ കേഴലോടെ പറഞ്ഞു കൊണ്ട് അവൾ വിതുമ്പി.....
" മ്മ്മ്മ്മ്മ്.......... സൈറ ഒന്ന് നീട്ടി മൂളി.....
അർത്ഥം വച്ചുള്ള സൈറയുടെ മൂളൽ കേട്ട രേവതി, മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്, തന്നേ ഇടം കണ്ണിട്ട് വിശ്വാസം വരാതെ നോക്കുന്ന സൈറയെ ആണ്.....
" എന്താ.... എന്താ ചേച്ചി?.... ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കി രേവതി ചോദിച്ചു...
അത്... അത് ... വീഡിയോ.... ഞാൻ ഒരു അഞ്ചു വട്ടം എങ്കിലും കണ്ടു.. അത് കണ്ടാൽ ...."..... സൈറ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് രേവതി അലറി ചോദിച്ചു "ഏത് വീഡിയോ..............
.......................................................................
ശർദി പുറത്തു വരുന്നില്ലെങ്കിൽ കൂടെ, തുടർച്ചയായ ഓക്കാനവും, ഒപ്പം കണ്ണ് തുറന്നാൽ തല തിരിയുന്ന പോലെ ഉള്ള തോന്നലും, അവൾ ആകെ വശം കെട്ട് ക്ഷീണിച്ചിരുന്നു ആ നേരം.... ആ സമയം അത്രയും, അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് പിടിച്ച് താങ്ങിക്കൊണ്ട് കെവിനും കൂടെ ഉണ്ടായിരുന്നു..........
അവളുടെ മുഖവും വായയും എല്ലാം കഴുകി കൊടുത്ത് കൂടെ നിന്ന കെവിന്റെ ദേഹത്തോട്ട് ചാഞ്ഞു കൊണ്ട്, അവന്റെ നെഞ്ചിൽ മുഖം
💬 Comments
View all comments