0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 23.2K

ചിരി, അടിവയർ അമർത്തി പിടിച്ചുള്ള പൊട്ടി ചിരി കണ്ട, രേവതിയുടെ മുഖത്തും, ആൻസിയുടെ മുഖത്തും ചെറു പുഞ്ചിരി വിടർന്നു.......

തന്റെ ചെക്കനെ കൂടുതൽ നിർത്തി വിയർപ്പിക്കാൻ, ഒരു കോമാളിയെ പോലെ പരിഹാസ്യൻ ആക്കി നിർത്തിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ രേവതി എഴുന്നേറ്റ് വന്ന്, ഹരിയുടെ മുന്നിൽ വന്ന് നിന്ന് അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി, അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...

" ദേഷ്യം ആണോ, കളിയാക്കുന്നത് ആണോ ".. ഹരിക്ക് രേവതിയുടെ മുഖത്ത് നിന്ന് വായിക്കുവാൻ സാധിച്ചില്ല.....

ബാഗും വാങ്ങി രേവതി ചോദിച്ചു : കുടിക്കാൻ എന്തേലും എടുക്കട്ടെ ?..

" ങ്ങേ?.... ഹരി ചോദ്യം കേട്ടില്ല...

" നിക്കണോ... ഇരിക്കണോ... അതോ ഇറങ്ങി ഓടണോ..... ഹരി ചിന്തയിൽ ആയിരുന്നു ആ നേരം.....

ഉടനെ നീല കളർ ചുരിദാർ ഇട്ട, ആൻസി പതിയെ എഴുന്നേറ്റു...

അവൾ അവന്റെ അരികിലേക്ക് നടന്നടുത്തു...

തന്റെ ഇടത് ഭാഗത്ത്‌ തൊട്ടരികിൽ ഭാര്യ ... തന്റെ തൊട്ട് മുന്നിൽ ആൻസി.....അവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു......

അവന്റെ അരികിൽ, അവന്റെ തൊട്ട് മുൻപിൽ വന്ന് നിന്ന് ആൻസി പറഞ്ഞു : ഹരീ... ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചെയ്യാൻ പാടില്ലാത്ത അത്രയും വലിയ തെറ്റ് ആണ് ഞാൻ രേവതിയോട് ചെയ്തത്.... അതുകൊണ്ടാണ്, പോകുന്നതിനു മുൻപ്, നേരിൽ കണ്ട്, രേവതിയോട് സോറി പറഞ്ഞു പോവാം എന്ന് വച്ചത്... പിന്നെ.. നിന്നെ.. നിന്നെ ഒന്ന് കാണാൻ...

ആൻസിയുടെ ശബ്ദം ഇടറി..

ഹരി ഇടം കണ്ണിട്ട് രേവതിയെ നോക്കി.. അവളും അതേ പോലെ തന്നെ നോക്കി നിൽക്കുകയായിരുന്നു

💬 Comments

View all comments