0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.4K

ആയി ഇരിക്കുന്ന അവന്, തുടക്കക്കാരന് കൊടുക്കാൻ കഴിയുന്നതിന്റെ ഇരട്ടി പണി എല്ലാരും കൂടെ ഹരിക്ക് കൊടുത്തിരുന്നത് കൊണ്ട് തന്നെ, ഹരിക്ക് സീറ്റിൽ നിന്നും ഇളകാൻ സമയം ഉണ്ടായില്ല....

പതിനൊന്നെ ടു പതിനൊന്നെ കാല്.. ടീ ബ്രേക്ക്‌ ആണ്.. ആ സമയം, ആ സമയം മാത്രമാണ് സൈറ അനുവദിച്ച " ഫ്രീ ടൈം ".. എന്ന് വച്ചാൽ, പരസ്പരം എന്തും സംസാരിക്കാൻ ഉള്ള സമയം... എങ്കിലും പതിവില്ലാത്ത ഒച്ചയും ബഹളവും പുറത്ത് നിന്ന് കേൾക്കുന്നത് കൊണ്ട് തന്നെ ആണ്, ഫോണിലെ ഇന്റർ കോമിൽ സൈറ ജെനിയെ വിളിക്കുന്നത്...

" ഹരി ആവും ലെ......... സൈറ ഇത്രമാത്രമേ ചോദിച്ചുള്ളൂ..

" അതേ... എങ്ങിനെ എന്നറിയില്ല, മിക്കവരുമായി വളരെ പെട്ടെന്ന് കംമ്പനി ആയി സർ.... ജെനി പറഞ്ഞു..

ഫോൺ താഴെ വച്ച്, പുഞ്ചിരിച്ചു കൊണ്ട് സൈറ സ്വയം പറഞ്ഞു " എന്റെ ഹരീ "..........

കുറച്ചു ദിവസങ്ങൾക്കു മുൻപ്.......... അവൾക്ക് താഴെ ഉള്ള, മൂന്ന് ടീമുകളുടെ ലീഡേഴ്സിനെയും വിളിപ്പിച്ചു കൊണ്ട്, സൈറ പറഞ്ഞു : വൺ ന്യൂ ജോയിനിങ് വിൽ ഹാപ്പൻ..... ഇന്ന ടീം എന്നുണ്ടാവില്ല അവന്റെ കാര്യത്തിൽ..... അവൻ മൂന്ന് ടീമിലും ഉണ്ടാവും...... ആൻഡ് അവൻ പുതിയതാണ്... മാർക്കറ്റിംഗ് ഫീൽഡിൽ മുൻ പരിചയം ഒന്നും ഇല്ലാ .. സോ ഹെൽപ് ഹിം ടു ലേൺ... നിങ്ങൾക്ക് അറിയാവുന്നത് അവനെ പഠിപ്പിക്കുക.....
സൈറ ഒന്ന് നിർത്തിയ ശേഷം തുടർന്നു... അവൻ വെറുതെ ഇരിക്കുന്നത് ഞാൻ കാണാൻ ഇട വരരുത്...... മനസ്സിലായില്ലേ... പ്രൊഫഷണലിസത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട്, നിങ്ങൾക്ക് എന്തും ചെയ്യാം അവനെ....

💬 Comments

View all comments