Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
തരിച്ചു നിന്നു...
സാരി മടക്കി കുത്തി ആയി തുള്ളി ചാടി ഡാൻസ് കളിക്കുമ്പോൾ, ഹരി അതാ മുട്ടിൽ ഇരുന്ന് പാട്ടിന്റെ ഈണത്തിന് നാഗിൻ ഡാൻസ് കളിക്കുന്നു......
അവർ അറിഞ്ഞിട്ടു പോലുമില്ല രണ്ടു ജോഡി കണ്ണുകൾ തങ്ങളെ നോക്കുന്നത്....
വീണ്ടും ആ വരി വന്നു........
" ജുമ്മാ... ചുമ്മാ... ദേദേ......ജുമ്മാ ചുമ്മാ ദേദേ ചുമ്മാ...........................
ഹരി മുട്ടിൽ ഇരുന്ന് ആയിക്ക് നേരെ വിരൽ ചൂണ്ടിയും, ആയി അവന്റെ മുന്നിൽ നിന്ന് അവനെ നേരെ വിരൽ ചൂണ്ടിയും അവർ ഒന്നിച്ചു പാടി.....
ഹരി ചാടി എഴുന്നേറ്റ്, ആയിയെ കെട്ടിപിടിച്ചു... ആയി തിരിച്ചും.... അവർ ഒന്നിച്ചു അങ്ങിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഹരിയുടെ മൊബൈലിൽ മുഴങ്ങുന്ന പാട്ടിന്റെ വരികൾ ഒത്തൊരുമിച്ച് ഉറക്കെ പാടി, തുള്ളി തുള്ളി വട്ടം കറങ്ങി........
മൂന്ന് തവണ വട്ടം കറങ്ങാനെ അവർക്ക് കഴിഞ്ഞുള്ളൂ... ഹരി അവരെ കണ്ടു... തങ്ങളെ നോക്കി കണ്ണ് തുറിച്ചും, വാ പൊളിച്ചും നിൽക്കുന്ന രണ്ടു പെണ്ണുങ്ങളെ കണ്ടതും, ആയിയെ വിട്ട് പല്ല് കടിച്ച് മുഖം ചുളിച്ചു കൊണ്ട് ഹരി പിന്നിലോട്ട് മാറി..................
" നിങ്ങളോട് ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞെ........... നശിപ്പിച്ചു........ ആയി കലിപ്പോടെ ഉറക്കെ പറഞ്ഞതും, മൊബൈലിൽ ആ പാട്ടിനും അവസാനം ആയി.....
സൈറ പല്ല് കടിച്ചു കൊണ്ട് മുന്നോട്ട് വന്ന്, രണ്ടു പേരെയും, ഹരിയെയും ആയിയെയും മാറി മാറി തുറിച്ചു നോക്കി പറഞ്ഞു : അത് ശരി... ഞങ്ങളെ അവിടെ പോസ്റ്റ് ആക്കിയിട്ട്...
അവൾ ഒന്നും പറയാതെ തിരിഞ് നടന്നു......... ജെനി പിന്നാലെയും......
ഹരി അവിടെ ഉള്ള സോഫയിൽ ചാരി മുഖം
💬 Comments
View all comments