0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 20.5K

മാം... പ്ലീസ്.. ഹരീ... മിസ്റ്റർ ഒന്നും വേണ്ട... അതിനുള്ളത് ആയിട്ടില്ല ഞാൻ...

നീനക്ക് ഈ പ്രാവശ്യം അടക്കി പിടിക്കാൻ കഴിഞ്ഞില്ല.. അവൾ വെളുത്ത പല്ലുകൾ മൊത്തം കാണിച്ചു നന്നായി തന്നെ ചിരിച്ചു... ഓകെ... ഓകെ..

" മാം... പിന്നെ ഇത്രയും ദൂരം വന്നിട്ട്, പെട്ടെന്ന് എന്താ ബാക്ക് ഓഫ്‌ ചെയ്യുന്നത്?.....

നീന ഒന്ന് നീട്ടി മൂളി....... മ്മ്മ്മ്മ്മ്മ്മ്...... ടു ബി ഫ്രാങ്ക്.....രണ്ടു ദിവസം മുൻപ്, ഞങ്ങൾക്ക് ഒരു ന്യൂസ്‌ കിട്ടി, ഐ മീൻ അസ് എ മെയിൽ. അതും നിങ്ങളുടെ കമ്പനിയിൽ നിന്ന് ആണെന്നാണ് വിവരം .....
...... ഈ ഡീൽ നടന്നാൽ ഉണ്ടാവാൻ പോകുന്ന, അല്ലെങ്കിൽ, നിങ്ങളുടെ ഫാർമ കമ്പനിയുടെ പോരായ്മകളും അത് കൊണ്ട് ഞങ്ങൾക്ക് ഉണ്ടാവാൻ പോകുന്ന നഷ്ടത്തിനെ പറ്റിയും ഉള്ള...... കാര്യങ്ങൾ.... അവിടെ ആണ് ഞങ്ങൾ, സോറി... എനിക്ക്.... ചിന്തിക്കേണ്ടി വന്നത്...

ഹരി വാ പൊളിച്ച നേരം നീന തുടർന്നു...

"ആ സംശയങ്ങൾ... മുഴുവൻ ആയി തീർക്കാൻ ഇന്നത്തെ ബ്രീഫിൽ മിസ്സ്‌ സൈറക്ക് കഴിഞ്ഞിട്ടില്ല. ചില ചോദ്യങ്ങൾക്ക് കറക്റ്റ് ആയി ഉത്തരം താരാതെ, അവൾ വിദഗ്ദമായി സബ്ജെക്ട് ചേഞ്ച്‌ ചെയ്തു.... അവൾക്ക് ബാക്കി ഉള്ളവരെ ഫൂൾ ചെയ്യാൻ പറ്റിയെക്കും, ബട്ട് നോട്ട് മീ ഹരീ. ഈ കംമ്പനി എന്റെ ലൈഫ് ആണ്.. ഞാൻ പടുത്തുയർത്തിയത്...

ഹരി ഇത്രയും നേരം നീനയുമായി നടന്ന ബ്രിഫിനെ കുറിച്ചു ചിന്തിച്ചു. പ്രെസന്റെഷൻ സ്ലൈഡിൽ ഇല്ലാത്ത, എത്രയോ ചോദ്യങ്ങൾ ഇടയിലൂടെ വന്നിരുന്നതും, അവൻ അറിയാവുന്നത് പറഞ്ഞതും എല്ലാം ഓർത്തു....

" അപ്പോൾ മാം എന്നെ... എന്നെ വിളിപ്പിച്ചത്?...

"

💬 Comments

View all comments