Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഹരീ അത്...ബ്രിഫിങ് സമയത്ത് ഞാൻ ഹരിയെ ശ്രദ്ധിച്ചതാണ്... എനിക്ക് തോന്നിയത്, യുവർ ആറ്റിറ്റ്യൂഡ്.... ഐ തിങ്ക്, യൂ നോ എബൌട്ട് എവെരിതിങ്....അപ്പോൾ . ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് വിചാരിച്ചു...
പറഞ്ഞു മുഴുവപ്പിക്കാൻ ഹരി സമ്മതിച്ചില്ല : അവൻ മുഖം കൂർപ്പിച്ചു കൊണ്ട്, നീട്ടി ശ്വാസം വിട്ട് പറഞ്ഞു, മാം, കഴിഞ്ഞ പതിനഞ്ചു ദിവസം ആയി, എന്റെ രേവതിയോട് രാത്രി മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് തന്നെ.....
" രേവതി?..
" സോറി മാം... ഭാര്യ.......
" ഓഹ്... മാരീഡ് ആണോ.. കണ്ടാൽ പറയില്ല...
ചിരിച്ചു കൊണ്ട് : ഒരു കുട്ടിയും ഉണ്ട്.... നാട്ടിൽ ആണ്...
ആ സമയം, അവന്റെ മുന്നിൽ ഒരു കുപ്പിയും വെള്ളവും സോഡയും ഗ്ലാസും എത്തിയിരുന്നു....
ചിന്തയിൽ മുഴുകി ഇരിക്കുന്ന സമയത്ത് ആണ് നീനയുടെ ശബ്ദം : ഹാവ് ഇറ്റ് ഹരീ..........
"അയ്യോ മാം... അത്.. എനിക്ക് വേണ്ട...
നീന ഒന്ന് തറപ്പിച്ചു നോക്കി.....
" അതുകൊണ്ടല്ല മാം.... രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചതാണ്...... ഉച്ചക്ക് മീറ്റിങ് വിചാരിച്ച പോലെ പോവാത്തത് കൊണ്ട് ഒന്നും കഴിക്കാനും തോന്നിയില്ല . വെറും വയറ്റിൽ.... പറ്റില്ല മാം.... അതുകൊണ്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല........
ഹരി ഉള്ള കാര്യം അതേ പോലെ പറഞ്ഞപ്പോൾ, ചെറു പുഞ്ചിരിയുമായി നീന വീണ്ടും ജാസ്മിനെ നോക്കി....
" സോ എബൌട്ട് യുവർ കംമ്പനി... പുറത്ത് അറിയാതെ ഉള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ, ഐ മീൻ മിസ്റ്റർ മൂർത്തിയുടെ മക്കൾ തമ്മിൽ ഉള്ളത്... അത് എങ്ങിനെയാണ് നിങ്ങളുടെ കമ്പനിയെ ബാധിക്കാൻ സാധ്യതകൾ ? അതിനെ കുറിച്ച്
💬 Comments
View all comments