Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
പുഞ്ചിരിച്ചു ഫോണിൽ ഒരു ഫോട്ടോയിൽ ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന ഹരി...
അവളുടെ നെഞ്ചോന്ന് ഇടിച്ചു.. ഇനി അനു എങ്ങാനും ആവുമോ???..... അവൾക്ക് അവന്റെ ഫോണിലേക്ക് എത്തി നോക്കാതിരിക്കാൻ ആയില്ല...
കാർ സഡൻ ബ്രേക്ക് ഇട്ട് ചവിട്ടി ഹരിയിൽ നിന്നും അവൾ ഫോൺ പിടിച്ചു പറിച്ചു വാങ്ങി, അല്ലെങ്കിൽ, സൈറയുടെ പെട്ടെന്ന് ഉള്ള നീക്കത്തിൽ ഹരിക്ക് ഒന്നും ചെയ്യാനും കഴിഞ്ഞില്ല....
ഒരു ഇളം മഞ്ഞ സാരിയിൽ പുഞ്ചിരിച്ചു നിൽക്കുന്ന നീനയുടെ ചിത്രം ആയിരുന്നു ആ സമയം ഹരിയുടെ ഫോൺ സ്ക്രീനിൽ.....
അനാമിക അല്ലെങ്കിൽ കൂടെ, സൈറ ഹരിയെ ഒന്ന് തുറിച്ചു നോക്കി, പിന്നിലേക്ക് എടുത്തതും, ആ ഫോട്ടോക്ക് താഴെ ആയി ഹരി ഇട്ട മെസേജ് കിടപ്പുണ്ടായിരുന്നു..
❤️❤️❤️വൗ....... 😍😍😍... സുന്ദരി ആയിട്ടുണ്ട് ട്ടോ......
" മാം അത്.... ഹരി പറഞ് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചു എങ്കിലും സൈറ വിട്ടില്ല......
സൈറയുടെ നെഞ്ച് അവളുടെ അതിവേഗത്തിൽ ഉള്ള ശ്വാസ ഉച്ചാസങ്ങൾക്ക് അനുസരിച്ച് ഉയർന്നു പൊന്തുന്നതും, സൈറ കോപത്താൽ വിറയുന്നതും കണ്ട്, ഹരി പേടിയോടെ ഡോറിലേക്ക് ചാഞ്ഞു...
സൈറയെ ഇങ്ങനെ ഒരു കോലത്തിൽ, ആളി കത്തുന്ന ദേഷ്യത്തോടെ, കണ്ണ് ചുവപ്പിച്ചു കൊണ്ട് ഇതദ്യമായി ആണ് ഹരി കാണുന്നത്...
കൈ ചുരുട്ടി കൈ ഒന്ന് പൊക്കിയതും ഹരി കണ്ണുകൾ അടച്ചു...... അടി വീണോ എന്ന് നിമിഷം. പക്ഷെ, ആ ഒരു ഗ്യാപ്പിൽ അവൻ കേട്ടത് അലർച്ച ആയിരുന്നു..
" ഗെറ്റ് ഔട്ട്.........................
ഹരി കണ്ണ് തുറന്ന് തുറിച്ചു നോക്കി..
സൈറ വീണ്ടും അലറി.... " ഐ സെഡ് ഗെറ്റ് ഔട്ട്..........
💬 Comments
View all comments