0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 172.1K

ഷോക്കിൽ ഇളകാൻ ആവാതെ, ഒന്നും മിണ്ടാൻ ആവാതെ ഇരുന്നിരുന്ന ഹരിയുടെ സീറ്റ് ബെൽറ്റ് സൈറ തുറന്ന് ചീറി " ഗെറ്റ് ഔട്ട് യൂ ബാസ്റ്റെർഡ് "....

ആ ഒരു നിമിഷം, അത് വരെ പേടിച്ച് ചൂളി ഇരുന്നിരുന്ന ഹരിയുടെ ചെവിയിൽ ഒരു ചൂളം വിളി ഉയർന്നു, അവന്റെ ചെവികൾ അടഞ്ഞു...

അവന്റെ പേടിയുള്ള മുഖം പതിയെ മാറുന്നതും മുഖം മ്ലാനമാവുന്നതും, ചുണ്ടും കവിളുകളും വീർത്തു വരുന്നത് സൈറ കണ്ടു...

അവന്റെ കണ്ണുകൾ ജ്വലിച്ചു.......

അടഞ്ഞതും എന്നാൽ കനപ്പിച്ചതുമായ ശബ്ദത്തിൽ അവൻ തലയൊന്ന് കുടഞ് ചോദിച്ചു " സോറി??... മാം എന്താ ഇപ്പോൾ പറഞ്ഞത്???.....

ഹരിയുടെ കണ്ണുകൾ, അതിൽ ഇന്ന് വരെ അവനിൽ കണ്ട ഭയ ഭക്തി ബഹുമാനങ്ങൾ ഒരു നിമിഷം കൊണ്ട് കാണാതായത് കൊണ്ട് സൈറ ഒന്ന് കിടുങ്ങി...

" മാമിനോടാ ചോദിച്ചത്?.. ഇപ്പോൾ എന്താ പറഞ്ഞത് എന്ന്...... അതൊരു അലർച്ച ആയിരുന്നു.

ഉടനെ ഹരിയുടെ വലത് കൈ ഉയർന്നു. അവൻ മുന്നോട്ട് ആഞ്ഞു.

അവന്റെ കൈ തന്റെ കഴുത്തിനു നേരെ വരുന്നത് കണ്ട, സൈറ ഒന്നും ചെയ്യാൻ ആവാതെ ഇരുന്ന് കണ്ണ് മുറുക്കി അടച്ചു...

പക്ഷെ, അവന്റെ കൈ അവളുടെ കഴുത്തിനു പകരം നീണ്ടത്, സൈറയുടെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ ആയിരുന്നു.

അവൻ കൈ ദിശ മാറ്റി സൈറയുടെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ പിടുത്തം ഇട്ട് അമർത്തിയായി പീച്ചുമ്പോൾ, അവൻ ദേഷ്യം കൊണ്ട് വിറ കൊണ്ട് പല്ല് കൂട്ടി കടിച്ചു...

കൈ വലിച്ചെടുത്ത് ഒന്നും പറയാതെ, സൈറയെ തുറിച്ചു നോക്കി, ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി

💬 Comments

View all comments