0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 172.9K

പിറകിലേക്ക് അവൻ നടന്നു....

നിമിഷങ്ങളുടെ ഇടവേളകൾക്ക് ശേഷം സൈറക്ക് ശ്വാസം തിരിച്ച് കിട്ടിയ നിമിഷം ആയിരുന്നു അത്. ഒരു കൊടുംകാറ്റ് അടിച്ച, അല്ലെങ്കിൽ മരണം നേരിൽ കണ്ട പ്രതീതി.

സൈറ കണ്ണുകൾ അടച്ചു പിടിച്ചു കുറച്ചു നേരം...

എത്ര സമയം എന്നറിയില്ല......... അവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് കൊണ്ടിരുന്നു.... ബ്രീത് ഇൻ... ബ്രീത് ഔട്ട്....

" അവന്റെ അച്ഛൻ, അത് കഴിഞ്ഞേ വേറെ എന്തും ഉളളൂ അവന് "....... രേവതിയുടെ വാക്കുകൾ..

" നിന്റെ മുൻകോപവും, എടുത്ത ചാട്ടവും, അത് നടക്കില്ല അവന്റെ അടുത്ത്........ ആയിയുടെ വാക്കുകൾ...

" ഓഹ് ഫക്ക് മീ ...... സൈറാ ............ സൈറ ഉറക്കെ ചീറി സ്റ്റിയറിങ്ങിൽ രണ്ടു കൈ പത്തികൾ കൊണ്ടും ആഞ്ഞടിച്ചു.

സൈറാ കുറേ വട്ടം ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി...

ചെറിയ നിലാവുണ്ടെങ്കിൽ കൂടെ പിന്നിലേക്ക്, ഹരി നടന്ന് പോയ ദിശയിലേക്ക് നോക്കിയ അവൾ, അവനെ അവിടെ എങ്ങും കണ്ടില്ല.

ഹരി തുറന്നിട്ട വാതിൽ അടച്ചു കൊണ്ട് തിരികെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഹരിയുടെ തന്റെ കയ്യിലുള്ള ഫോൺ ഒന്ന് നോക്കിയ ശേഷം ആണ് പരിസരം നോക്കുന്നത്.

അവൾക്ക് തന്നെ അറിയില്ലായിരുന്നു വണ്ടി എവ്ടാണ് വന്ന് നിൽക്കുന്നത് എന്ന്...

സൈറ വേഗം വണ്ടി തിരിച്ചു....

കുറച്ചു ദൂരം മുന്നോട്ട് പോയും ഹരിയെ കാണാതായപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു..

" കമോൺ... കമോൺ.... ഇനി പിന്നിലെങ്ങാനും.. വണ്ടി ഒന്ന് നിർത്തി.. കുറച്ചൂടെ മുൻപിൽ ?... അതോ വല്ല വണ്ടിയിലും പോയിക്കാണുമോ...???

💬 Comments

View all comments