0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 173.9K

സൈറക്ക് എന്തെന്നില്ലാത്ത പേടി തോന്നി.......

വണ്ടി മുന്നോട്ട് തന്നെ എടുത്തു....

അവൾ പിടയുന്ന നെഞ്ചുമായി മുന്നോട്ട് തന്നെ, കാറിന്റെ ഹൈ ബീമ് ലൈറ്റ് എത്തുന്ന ദൂരത്തേക്ക് നോക്കി കൊണ്ടിരുന്നു..

അതാ.... അവിടെ ഒരു അനക്കം...റൈറ്റ് സൈഡിൽ....

സൈറാ വേഗത കൂട്ടി....

ഒരു ലക്ഷ്യവും ഇല്ലാതെ അവൻ പാഞ്ഞു നടക്കുകയായിരുന്നു ..

അവന് അരികിൽ ആയി സൈറ വണ്ടി നിർത്തി എങ്കിലും അവൻ ഒന്ന് നോക്കുക കൂടെ ചെയ്യാതെ മുന്നോട്ട് നടന്നു....

വീണ്ടും അവന് അരികിൽ കാർ വന്ന് നിന്നപ്പോൾ വീണ്ടും അത് തന്നെ ആവർത്തിച്ചു...

മൂന്നാമത്തെ വട്ടം കാർ സൈറ നിർത്തിയത് അവൻ നടന്ന് എത്തിയതിനു അൽപം മുന്നോട്ട് ആയാണ്...

കാറിന് അടുത്ത് എത്തുന്നതിനു മുൻപ് ഹരി മുഖം ഉയർത്തി പിറകിലേക്കും മുന്നോട്ടും നോക്കി..

ആരും ഇല്ലാത്ത വിജനമായ സ്ഥലം.. ചെറിയ നിലാവ് ഒഴിച്ചാൽ... വേറൊന്നും ഇല്ലാ... ഫോൺ ആണെങ്കിൽ കാറിനുള്ളിൽ..

വേറെ വഴി ഇല്ലാതെ, ഈ വട്ടം അവൻ ഡോർ തുറന്ന് അകത്തു കയറി വാതിൽ പൊളിയുന്ന പോലെ, ഉറക്കെ ശബ്ദത്തിൽ വലിച്ചടച്ച്, തന്റെ മനസ്സിലെ ദേഷ്യം അവൾക്ക് പ്രകടമാക്കി...

സൈറാ അവന്റെ ഫോൺ അവന് നേരെ നീട്ടിയപ്പോൾ, അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ഫോൺ വാങ്ങി പോക്കറ്റിൽ ഇടാൻ നേരം സൈറാ പറഞ്ഞു :

ഹരീ... നീന മെസേജ് അയച്ചിട്ടുണ്ട്.... റിപ്ലേ കൊടുത്തേക്ക് ..

ഹരി ഒന്ന് മടിച്ചെങ്കിലും, ഫോൺ തുറന്ന്, " സോറി മാം, ആളുകൾ ഉണ്ട് അടുത്ത് " എന്ന് റിപ്ലേ കൊടുത്തു..

" ഓക്കേ. ഫ്രീ

💬 Comments

View all comments