0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 175.2K

ഡോർ തുറന്ന് പുറത്ത് ഇറങ്ങിയതും, സൈറയിൽ മയങ്ങിയിരുന്ന, ഒറ്റക്കാണ് എന്ന് വിചാരിച്ച്, ഹരിയെ ശ്രദ്ധിക്കാതിരുന്ന, ഒന്ന് മുട്ടി നോക്കാം എന്ന മട്ടിൽ ഒരുത്തൻ അവളുടെ മുന്നിൽ കയറി നിന്നു.

വാ തുറക്കാൻ തുടങ്ങിയ അവന്റെ മുന്നിലേക്ക്, അല്ലെങ്കിൽ തന്റെ മാഡത്തിന്റെ മുന്നിലായി ഹരി ചാടി കയറി ....

വെറും ഒരു നിൽപ് ആയിരുന്നില്ല അത്, തന്റെ ഫുൾ സ്ലീവ് വലിച്ചു മുകളിലേക്ക് കയറ്റി മുന്നിൽ നിന്നവന്റെ കണ്ണുകളിലേക്ക് നോക്കി ബലം പിടിച്ച് കൈ വിരലുകൾ മടക്കി പിടിച്ച്, പല്ല് കടിച്ച് കൊണ്ടുള്ള നിൽപ്........

ഹരിയുടെ നിൽപ്പും നോട്ടവും, അയാൾ, ഒന്നും മിണ്ടാതെ മുഖം കുനിച്ച് അവരുടെ വഴിയിൽ നിന്ന് മാറി ...

ആ സമയം ഹരി അൽപ്പം മാറി സൈറക്കായി വഴി ഒരുക്കി, അയാളെ ഒന്നുകൂടെ തറപ്പിച്ചു നോക്കി...

മുഖത്ത് കാണിച്ചില്ലെങ്കിൽ കൂടെ മനസ്സിൽ നിറ ചിരിയുമായി ഹരിയെ ഇടം കണ്ണിട്ട് നോക്കി അവൾ കാർ മുന്നോട്ട് എടുത്തു....

" ഇതെങ്ങോട്ടാണ്....... എന്ന് ചോദിക്കാൻ അവന്റെ മനസ്സ് പറഞ്ഞെങ്കിലും, സൈറയോട് മിണ്ടിയില്ല അവൻ ..

അവൾക്കും വലിയ പിടി ഉണ്ടായിരുന്നില്ല എങ്ങോട്ടാണ് പോവേണ്ടത് എന്ന്. വാ വിട്ട് പോയ വാക്ക്, അതിന്റെ ചൂടിൽ ഇരിക്കുന്ന ഹരിയെ തണുപ്പിക്കാൻ എന്ത് ചെയ്യണം എന്ന പ്ലാനിങ്ങ് മനസ്സിൽ തുടങ്ങി സൈറ..

ഇടതും വല്ലതും തിരിച്ച് സിറ്റി ഔട്ടറിലൂടെ കാർ ഒടിച്ച സൈറക്ക് വിജനായ പ്ലെയിൻ ഏരിയയിൽ വണ്ടി നിർത്തി....

" ഇവിടെന്താ "... ഹരിയുടെ മുഖം ചെരിച്ചുള്ള നോട്ടം പറയാതെ തന്നെ മനസ്സിലാക്കി...

" വെൽ.... ലേറ്റ്സ് ടോക്ക്.... സൈറ

💬 Comments

View all comments