0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 177.3K

എന്നോട് പറ.... എന്ത് വന്നാലും അവനെ ഒറ്റക്ക് വിടരുത്. പ്രത്യേകിച്ച് അനാമിക സിറ്റിയിൽ ഉള്ളപ്പോൾ.....

" ഒകെ മാം.... ജെനിയുടെ ഉറച്ച മറുപടി തിരികെ നൽകി

ഫോൺ കട്ട് ആയപ്പോൾ സൈറ മുഖം തിരിച്ചു ഹരിയെ നോക്കി. അവൾ കാണുന്നത് തന്നെ കണ്ണും തുറിപ്പിച്ചു വാ പൊളിച്ചു നോക്കി ഇരിക്കുന്ന ഹരിയെ ആണ്....

അവനെ നോക്കി അവൾ പറഞ്ഞു "... സോറി... ഐ ആം റിയലി സോറി... ഞാൻ ആ ദേഷ്യത്തിൽ...

" എന്ത് ദേഷ്യം?... എന്തിന് ദേഷ്യം?.. ഞാൻ എന്താ ചെയ്തത്?.. അതിനാണ് എനിക്ക് ഉത്തരം വേണ്ടത്... ഹരി ഉരുളക്ക് ഉപ്പേരി പോലെ അലറി ചോദിച്ചു മൂക്കൊന്നു ചൊറിഞ്ഞു....

സൈറ ഒന്നും മിണ്ടാതെ കുപ്പി കയ്യിലെടുത്ത് അടപ്പ് തുറന്ന്, ചുണ്ടോട് അടിപ്പിച്ചു.....

കണ്ണ് മിഴിച്ചു നോക്കി ഹരി ആ കാഴ്ച കണ്ടു..

....ഗുളുക്ക്... ഗുളുക്ക്.. രണ്ടിറക്ക്, അതും ഡ്രൈ....

തന്നെ നോക്കി മിഴിച്ചിരിക്കുന്ന ഹരിയെ നോക്കി ചിരിച്ച് അവൾ പറഞ്ഞു : നീ ഒരു കാര്യം ചെയ്യ്, നേരത്തെ ചെയ്യാൻ വന്ന ആ കാര്യം ഇല്ലേ, എന്റെ കഴുത്ത് പിടിക്കൽ, അതങ്ങ് ചെയ്തേക്ക്, നിന്റെ ദേഷ്യത്തിന് കുറച്ച് ശമനം കിട്ടും...

" മാം... പിടിക്കാൻ വന്നു.. ശരിയാണ്, പിടിച്ചില്ലല്ലോ... പിടിച്ചേനെ, രണ്ടെണ്ണം തന്നേനെ, പക്ഷെ മാമിന് പകരം ഒരു സർ ആയിരുന്നെങ്കിൽ... സ്ത്രീകളെ ഉപദ്രവിക്കുന്നത് ആണത്തം അല്ല എന്ന എന്റെ അച്ഛൻ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് എന്നെ...

ഹരിയെ അൽപം തണുപ്പിക്കാൻ, അവന്റെ സിംപതി നേടാൻ ആയി സൈറ പറഞ്ഞു : എന്റെ അച്ഛൻ ഇങ്ങനൊന്നും പഠിപ്പിച്ചിട്ടില്ല,

💬 Comments

View all comments