Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
സീറ്റിന്.......
" യെസ്... യൂ ആർ റൈറ്റ്... അതിന്റെ അർത്ഥം അവൾ നമ്മുടെ എതിര് ടീം ആണ്, നമ്മുടെ എന്ന് പറയാം എന്ന് തോന്നുന്നു. നീ എന്റെ ടീം ആണെങ്കിൽ...
ഹരി മുഖം കൂർപ്പിച്ചു വിറയലോടെ പറഞ്ഞു : എനിക്ക് വെറും വാക്ക് പറഞ്ഞു ശീലം ഇല്ലാ... ഞാൻ മാമിനോട് പറഞ്ഞിട്ടുണ്ട്, ഞാൻ ഉണ്ടാവും കൂടെ എന്ന്, ഇനിയതല്ല വിശ്വാസം ഇല്ലാ എങ്കിൽ...
" മ്മ്മ്മ്.... ശരി.... അത് വിട്.... നെക്സ്റ്റ് ചോദ്യം..... മാർക്കറ്റിംഗ് ആൻഡ് നമ്മുടെ ടീം അടക്കം, അറൌണ്ട് 60 പേരുടെ പാർട്ടി...
ആ പാർട്ടിയിൽ, അവൾ, നിന്നോട് മാത്രം വന്ന് സംസാരിക്കാൻ എന്താവും കാരണം?.. നിന്നെക്കാൾ ഉയർന്ന പോസ്റ്റിലുള്ള ഒരുപാട് പേരുണ്ട്...... തിങ്ക്..... തിങ്ക് ഹാർഡ്.....
ഹരി തല പുകച്ച് ചിന്തയിലേക്ക് കടന്നു... ആകെ കലങ്ങി മറിഞ്ഞ അവന്റെ മനസ്സിൽ ഒറ്റ ഉത്തരം മാത്രമേ ആ സമയം വന്നുള്ളൂ...
" തന്റെ ഡ്രെസ്സിങ്ങും ലുക്കും കണ്ട്????..
എത്ര തല പുകച്ചും ഉത്തരം കിട്ടാതെ അവൻ സഹായത്തിന് എന്ന പോലെ സൈറയെ നോക്കി....
അവന്റെ മനസ്സ് വായിച്ച പോലെ അവൾ പറഞ്ഞു, അതും ഒരു പുച്ഛ ചിരിയോടെ " നിന്റെ ലുക്ക് കണ്ട് വന്നതാണ് എന്ന് ചിന്തിക്കുന്നുണ്ടേൽ, നിനക്ക് തെറ്റി ഹരീ...... ഇട്സ് സംതിങ് എൽസ്...
" ഫോർ യുവർ ഇൻഫോ..... നീന പറഞ്ഞ, നീ പറഞ് ഞാൻ അറിഞ്ഞ, നമ്മുടെ ഡീലിനെതിരെ പിന്നിൽ നിന്ന് കളിച്ചത് അവർ ആണ്..
അല്ലെങ്കിൽ അവൾ ആണ്... നിന്റെ അനു മാം...
ഹരി ഞെട്ടലോടെ ചോദിച്ചു "
💬 Comments
View all comments