Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ങ്ങേ??.... അതെന്തിന്?.. അതുകൊണ്ട് കമ്പനിക്ക് നേട്ടം?....
" ബുൾഷിറ്റ്, കോർപറേറ്റ് വേൾഡ് ആൺ ഇത് ഹരീ... ഇങ്ങനെ ഒരു ഹെവി ഡീൽ ഉണ്ടാക്കിയാൽ ക്രെഡിറ്റ് ആർക്കാണ് പോവുക.... അത് എങ്ങിനെ ആണ് ടൈറ്റിൽ റേസിനെ ബാധിക്കുക....
തന്നെ കൂർപ്പിച്ചു നോക്കിയ അവനോട് അവൾ പറഞ്ഞു : ഡോണ്ട് ലുക്ക് അറ്റ് മീ... എനിക്ക് അറിയാം, ക്രെഡിറ്റ് മുഴുവൻ എനിക്ക് കിട്ടുന്നതിൽ നീ പിസ്സ്ഡ് ആണെന്ന്...
പക്ഷെ വേറെ വഴി ഇല്ലല്ലോ ഹരീ.... ഈ ക്രെഡിറ്റ് നിനക്ക് ഞാൻ എങ്ങിനെ തരും?... എന്ത് പറയും മറ്റുള്ളവരോട്?... പുതിയതായി ജോയിൻ ചെയ്ത, അതികം എക്സ്പീരിയൻസ് ഇല്ലാത്ത, ട്രൈനിങ്ങ് പിരിയടിൽ ഉള്ള നീ നീനയെ ബ്രിഫ് ചെയ്ത് കോൺവിൻസ് ചെയ്യിച്ചെന്നോ?..
നിനക്ക് വേണമെങ്കിൽ ഞാൻ പറയാം, ബട്ട് അതിന് ശേഷം ഉണ്ടാവുന്ന ചോദ്യ ശരങ്ങൾ, നിനക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റുമോ?...
ഹരിക്ക് വാ പൂട്ടി മിണ്ടാതിരിക്കാനെ കഴിഞ്ഞുള്ളൂ...
" പക്ഷെ വൺ തിങ്... നീ മാറി തുടങ്ങിയിരിക്കുന്നു... ദി ചേഞ്ച് ദാറ്റ് റിക്വയർഡ്.....അല്ലെങ്കിൽ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് .. ആ പഴയ ഹരി ആയിരുന്നേൽ എനിക്ക് ക്രെഡിറ്റ് കിട്ടിയതിനു നിനക്ക് ഫീൽ ആവില്ലായിരുന്നു...
ബട്ട് നൗ... യൂ ആർ ഇൻ ടു ഇറ്റ്..
സൈറയുടെ വാക്കുകൾ ശരിയാണ് എന്ന് ഹരിക്ക് തോന്നി...
വീണ്ടും ഒരു പുച്ഛ ചിരി ചിരിച്ച്,, ഒരു സിപ് എടുത്ത് ഹരിക്ക് നേരെ കുപ്പി നീട്ടി.. ഈ വട്ടം അവൻ കൈ നീട്ടി വാങ്ങി...
ഹരി രണ്ട് സിപ് എടുത്ത ശേഷം, അവന്റെ ചീറ്റൽ കഴിഞ്ഞ്, ചുണ്ട്
💬 Comments
View all comments