Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
തുടക്കൽ കഴിഞ്ഞ് അവൾ തുടർന്നു....
" ഓകെ... നമുക്ക് പോയിന്റിലേക്ക് വരാം... ഷീ... അനാമിക.. ലൈക് ഐ സെഡ്, നമ്മുടെ എതിർ ടീമിന്റെ ഹെഡ്, ആ ആൽക്കൂട്ടത്തിനിടയിൽ നിന്നെ സെലക്ട് ചെയ്തത് അവൾക്ക് അറിയാവുന്നത് കൊണ്ടാണ്.......
ഷീ നോസ്..... അവൾ അല്ലെങ്കിൽ അവർ പിറകിൽ നിന്ന് കളിച്ചു മുടക്കാൻ ശ്രമിച്ച, അവർ പരാജയപ്പെട്ട, നമ്മൾ ജയിച്ച, ദേശായി കമ്പനിയുമായുള്ള ഡീലിന് പിറകിൽ, ഒരു X ഫാക്ടർ ഉള്ളത്....
ആ X ഫാക്ടർ ആരാണ് എന്ന് ഞാൻ പറയണോ??????...
ഹരിയുടെ കണ്ണ് രണ്ടും പുറത്തോട്ട് ചാടി, വാ പൊളിഞ്ഞു, ശ്വാസം തൊണ്ടയിൽ കുരുങ്ങി, ശരീരത്തിലൂടെ കറന്റ് പോകുന്ന ഫീൽ ...
" ചിൽ ഹരീ, ചിൽ........ ഹരിയുടെ അന്തം വിട്ട് പണ്ടാരമടങ്ങിയുള്ള ഇരിപ്പ് കണ്ട് സൈറ പറഞ്ഞു..
ആ സമയം അവന്റെ കണ്ണുകളിൽ, മനസ്സിൽ മറ്റൊരു കാഴ്ച ആയിരുന്നു. അവൻ മറക്കാൻ ശ്രമിച്ച, മനസ്സിനുള്ളിൽ കുഴിച്ചു മൂടിയ, ആ ദിവസം....
ആ വൈകുന്നേരം വീട്ടിൽ കയറി വന്നപ്പോൾ ടീ പോയക്ക് മുകളിൽ നിരത്തി വച്ചിരുന്ന തന്റെയും ഡോക്ടർ ആൻസിയുടെയും ചിത്രങ്ങൾ.....
ഹരി ഇരുന്നു വിറക്കുന്നത്, വിയർക്കുന്നത് കണ്ട സൈറ കൂട്ടി ചേർത്തു : ഹരീ, കൂൾ.... X ഫാക്ടർ എന്നാണ് ഞാൻ പറഞ്ഞത്.
എന്താണ് എന്ന് അവർക്ക് വ്യക്തമായി അറിയാം എന്നല്ല ഞാൻ പറഞ്ഞത്.
അവനെ അശ്വസിപ്പിക്കാൻ പോന്ന ശക്തി ഒന്നും X ഫാക്ടർ എന്ന വാക്കിന് ഉണ്ടായിരുന്നില്ല...
ഹരി തന്റെ വിറയുന്ന കയ്യിൽ ഉള്ള കുപ്പി മുറുക്കി പിടിച്ച്, തന്റെ ചുണ്ടോട് ചേർത്തു..
" ഗുളുക്ക്.... ഗുളുക്ക്...
💬 Comments
View all comments