Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഗുളുക്ക്.........
അവൻ കണ്ണടച്ച് , മുഖം ചുളിച്ച് ഉറക്കെ ചീറ്റി...
ഹരിയുടെ പേടിയും വിറയലും കണ്ട, സൈറ ഒരു വലിയ യുദ്ധം ജയിച്ച പോലെ, മനസ്സിനുള്ളിൽ ചിരിക്കുകയായിരുന്നു ആ സമയം...
മനസ്സിൽ " ഐ ആം സോറി ഹരീ ", മനസ്സിൽ പറഞ്ഞു കൊണ്ട്, എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ, സൈറ തുടർന്നു :
ഐ തിങ്ക്, നീയും ആൻസിയും തമ്മിലുള്ള ലീക്, അതിന് പിന്നിലും അവർ ആണ്....
നീണ്ട നിശബ്ദത... വിറയാർന്ന ശരീരവും, തുറിച്ചു വച്ച കണ്ണുകളും, മരവിച്ച മനസ്സുമായി അവൻ ചോദിച്ചു.... " എ... അ... അത് എന്ത്... എന്തിനാ.. ഞാ... ഞാൻ...ഡോക്ടർ..... ആൻസി...
" ഹരീ അത്....... നീ ഇവിടെ വരാൻ തീരുമാനിക്കുന്നതിനു മുൻപ് തന്നെ ഞാൻ നിന്റെ ബയോ ഇവിടെക്ക് അയച്ച് കഴിഞ്ഞിരുന്നു. പിന്നെ, അവർ അറിഞ്ഞിരിക്കണം, അല്ല അവർക്ക് അറിയാം, എനിക്ക് നിങ്ങളോട് ഉള്ള അടുപ്പം.
അതുകൊണ്ട് തന്നെ, മെയ് ബി എനിക്ക് ഉള്ള വാണിംഗ്.............
ഒരുപാട് നുണകൾ, ഒരുപാട് പേരുടെ മുഖത്ത് നോക്കി നിമിഷ നേരം കൊണ്ട് പടച്ച് ഉണ്ടാക്കി പറഞ്ഞിട്ടുള്ള സൈറക്ക്, ഹരിയുടെ കണ്ണുകളിൽ നോക്കി തട്ടി വിടുമ്പോൾ, അവളുടെ ഹൃദയ മിടിപ്പ് വളരെ കൂടിയിരുന്നു..
മനസ്സിൽ ചോദ്യങ്ങൾ ബാക്കി ഉള്ള, ആകെ കലുഷിതമായ മനസ്സുമായി ഇരുന്നിരുന്ന അവന്റെ കോളർ പിടിച്ച് വലിച്ച് അവന്റെ കണ്ണുകളിലേക്ക് മനസ്സ് അൽപം ഒന്ന് ശാന്തമാക്കി അവൾ തുടർന്നു :
ഐ പ്രോമിസ്... നിനക്ക് ഒരു പ്രശ്നം വരാൻ ഞാൻ സമ്മതിക്കില്ല... എന്റെ ജീവൻ പോയാലും ശരി.. അതാ ഞാൻ
💬 Comments
View all comments