Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
അടിവയറ്റിൽ പൂമ്പാറ്റകൾ പറക്കുന്നത് പോലെ ഒരു ഫീൽ ആണ് അവൾക്ക് ഉണ്ടായത്.
തന്റെ ശരീരം എത്രത്തോളം ആണുങ്ങളെ ഇളക്കും എന്നുള്ളത് അവളുടെ ഭർത്താവാവാൻ പോവുന്ന ഷാഹിദിൽ നിന്ന് തന്നെ അവൾ തിരിച്ചറിയുകയായിരുന്നു.
"സത്യമാണോ ഷാഹി നീ ഈ പറയുന്നത്?" അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിൽ നേരത്തെയുണ്ടായിരുന്ന ദേഷ്യത്തിന്റെ മൂർച്ചയുണ്ടായിരുന്നില്ല, പകരം അവൻ്റെ മറുപടി അവൾക്ക് വിശ്വാസയോഗ്യാമായ ഒരു തരം കൗതുകവുമായിരുന്നു.
"സത്യം പൊന്നൂ! എൻ്റെ പൊന്നാനെ സത്യം. ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്? എനിക്കറിയാം എനിക്ക് വലിയ അബദ്ധമാണ് പറ്റിയതെന്ന്. പക്ഷേ പൊന്നൂ, നീ നമ്മുടെ നാട്ടിലെ ചിന്താഗതി വെച്ച് ഇതിനെ കാണരുത്," ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ തന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എടുത്തു.
"ഇവിടെ കാനഡയിൽ ഇതൊക്കെ വളരെ സാധാരണ കാര്യമാണ് പൊന്നൂ. ഇവിടെയുള്ള പെണ്ണുങ്ങൾ ബീച്ചിലും സമ്മറിലും ഇതിനേക്കാൾ ചെറിയ ഡ്രസ്സുകൾ ഇട്ടാണ് പുറത്തു നടക്കുന്നത്.
മാർക്കിനെ സംബന്ധിച്ചിടത്തോളം അവൻ കണ്ടത് അതിസുന്ദരിയായ ഒരു പെൺകുട്ടിയുടെ ഗ്ലാമറസ് ആയ കുറച്ചു ഫോട്ടോസ് മാത്രമാണ്. അല്ലാതെ നമ്മുടെ നാട്ടുകാരെപ്പോലെ 'അയ്യോ അവൾ തുണി കുറച്ചു ഉടുത്തു, അവൾ മോശക്കാരിയാണ്' എന്ന് ചിന്തിക്കുന്ന സംസ്കാരമല്ല അവരുടേത്.
അവൻ നിന്നെ ഒരു മോഡലിനെപ്പോലെ കണ്ട് ആരാധിച്ചു, എന്നോട് അസൂയപ്പെട്ടു, അത്രേയുള്ളൂ. അതിനപ്പുറം നിന്റെ പേര് പോലും അവനറിയില്ല. അവൻ ജീവിതത്തിൽ ഒരിക്കലും നിന്നെ നേരിട്ട് കാണാനും പോകുന്നില്ല.
പിന്നെന്തിനാ എന്റെ കുട്ടി ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?"
ഷാഹിദിന്റെ ആ വാക്കുകൾ ജസ്നയ്ക്ക് വലിയൊരു ആശ്വാസവും സുരക്ഷിതത്വവുമാണ് നൽകിയത്. ശരിയാണ്, അയാൾക്ക് തന്നെ അറിയില്ല, ഒരിക്കലും കാണാനും പോകുന്നില്ല.
💬 Comments
View all comments