Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
ഒരു അപകടവുമില്ലാത്ത, എന്നാൽ ഓർക്കുമ്പോൾ അടിവയറ്റിൽ മഞ്ഞുവീഴുന്നതുപോലെ കുളിരുള്ള ഒരു സുഖമുള്ള രഹസ്യം!
എന്നിരുന്നാലും ഷാഹിദിനെ അത്ര പെട്ടെന്ന് വെറുതെ വിടാൻ അവൾ തയ്യാറായിരുന്നില്ല. മനസ്സിൽ തനിക്ക് എത്ര സുഖം തോന്നിയെങ്കിലും അവൻ കാണിച്ച ഈ അശ്രദ്ധ അത്ര പെട്ടന്ന് പൊറുക്കേണ്ടതല്ല എന്ന് അവൾ ഉറപ്പിച്ചു.
മാത്രമല്ല നന്നായി കൺട്രോൾ ചെയ്താലേ ഷാഹി താൻ പറയുന്നത് അനുസരിചു നാട്ടിൽ വന്നു വേഗം കല്യാണം എല്ലാം നടക്കൂ എന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു..
ഇതൊരു കച്ചിത്തുരുമ്പ് ആകി എടുത്തു അവൻ്റെ പരമാവതി നിയന്ത്രണത്തിൽ വെക്കണം എന്ന് അവൾ ഉറപ്പിച്ചു.
"നിന്റെ ന്യായീകരണമൊന്നും എനിക്ക് കേൾക്കണ്ട ഷാഹി," അവൾ ശബ്ദത്തിൽ ഗൗരവം നിറച്ചു പറഞ്ഞു. "കാനഡയിലായാലും എവിടെയായാലും എന്റെ സമ്മതമില്ലാതെ എന്റെ ഫോട്ടോ വേറൊരുത്തൻ കാണാൻ ഇടവരുത്തിയത് നിന്റെ അശ്രദ്ധ കൊണ്ടാണ്.
ഞാൻ നിനക്ക് വേണ്ടി മാത്രമാണ് ആ വേഷങ്ങളൊക്കെ ഇട്ടത്."
"എനിക്കറിയാം പൊന്നൂ... എന്റെ ഭാഗത്താണ് മുഴുവൻ തെറ്റും. നീ എന്ത് ശിക്ഷ തന്നാലും ഞാൻ ഏറ്റുവാങ്ങാം. പക്ഷേ എന്നോട് മിണ്ടാതിരിക്കരുത്, നമ്മുടെ കല്യാണക്കാര്യത്തിൽ ഇതൊരു പ്രശ്നം ആവരുത് പ്ലീസ്..."
ഷാഹിദിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. അവൻ അവളുടെ മുന്നിൽ പൂർണ്ണമായും അടിയറവു പറഞ്ഞു നിൽക്കുകയായിരുന്നു.
തന്നെ നഷ്ടപ്പെടുമെന്ന ഭയത്തിൽ വിറയ്ക്കുന്ന ഷാഹിദിനെ കേട്ടപ്പോൾ ജസ്നയുടെ ഉള്ളിൽ ഒരു സന്തോഷവും അധികാരഭാവവും ഉണർന്നു. ഒന്നു സൂക്ഷിച്ചു കൈകാര്യം ചെയ്തു കൊണ്ട് നടന്നാൽ ഷാഹിയെ കുറെ ഒക്കെ തൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു നിർത്താൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം അവളുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി പടർത്തി.
"നിനക്ക് ഞാൻ മാപ്പ്
💬 Comments
View all comments