0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 94K

ആകി എടുക്കണം. അത് തന്നെ കൊണ്ട് സാധിക്കും എന്ന് തന്നെയാണ് അയാൾ പ്രതീക്ഷിക്കുന്നത്.

അയാൾ ഗ്ലാസ് മേശപ്പുറത്തുവെച്ച്, കണ്ണുകൾ അടച്ച്, ആ ശബ്ദം ഒരിക്കൽ കൂടി കേട്ടു. "Uff, എന്തൊരു ശബ്ദം, എന്തൊരു സൗന്ദര്യം... A real and rare specimen…"

അയാൾ മന്ത്രിച്ചു. ഒരു നിമിഷം അവളുടെ വാട്ട്സ്ആപ്പ് നമ്പറിലോട്ടു ഒരു "hi" ഇട്ടു അവളോട് ഒരു ബന്ധം സ്ഥാപിച്ചു എടുത്താലോ എന്ന് വരെ ക്ഷമ കെട്ടു രോഹിത് ചിന്തിച്ചു പോയി..

പക്ഷേ അത് ചിലപ്പോൾ താൻ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ ആയി വരില്ല എന്നു മാത്രം അല്ല, ചിലപ്പോൾ വിപരീതം ഫലം ആയെന്നും വരാം.

അങ്ങനെ വന്നാൽ പിന്നെ വീണ്ടും ഒന്ന് സംസാരിക്കാനോ അടുത്തു കാണാൻ പോലുമോ പറ്റി എന്ന് വരില്ല. അത് കൊണ്ട് തന്നെ രോഹിത് ക്ഷമയോടെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ പോകവേ, ഈ ഫോട്ടോകൾക്കും വോയ്സ് നോട്ടുകൾക്കുമിടയിൽ, രോഹിത്തിന്റെ കൂർമ്മബുദ്ധിയുള്ള കണ്ണുകൾ പതിഞ്ഞത് അന്ന് ഉച്ചയ്ക്ക് അവർ തമ്മിൽ നടന്ന വളരെ സാധാരണമായൊരു ടെക്സ്റ്റ് ചാറ്റിലായിരുന്നു.

കാനഡയിൽ ഉച്ചസമയത്ത് ഷാഹിദ് മിസ്സിസാഗ വെയർഹൗസിൽ ഓഡിറ്റർമാരോടൊപ്പം ഫോർക്ക്-ലിഫ്റ്റുകളുടെയും സ്റ്റോക്കിന്റെയും കണക്കെടുപ്പിലായതിനാൽ അവന് ഫോൺ എടുത്ത് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.

ആ സമയത്ത് നാട്ടിൽ രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ കിടക്കുകയായിരുന്ന ജസ്ന അവന് വാട്ട്സ്ആപ്പിൽ മെസ്സേജുകൾ അയക്കുകയായിരുന്നു.

ഷാഹിദ് നാട്ടിലോട്ട് വരാൻ ദിവസം അടുക്കുന്നത് കൊണ്ട് തന്നെ ജസ്ന അവരുടെ ഭാവി ജീവിതം എങ്ങനെ ഒക്കെ ആണ് പ്ലാൻ ചെയ്യേണ്ടത് എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു.

അത് കൊണ്ട് തന്നെ അവരുടെ സംസാരം കല്യാണത്തിന്

💬 Comments

View all comments