Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ശേഷം അവൾ കാനഡയിലേക്ക് വരുന്നതിനെക്കുറിച്ചും അവരുടെ ഭാവി ജീവിതത്തെക്കുറിച്ചുമായിരുന്നു.
ജസ്ന:"ഷാഹി, ഓഡിറ്റ് കഴിഞ്ഞില്ലേ? എപ്പോളാ എനിക്ക് നിന്നെ ഒന്ന് കിട്ടുന്നത്. നീ ഫ്രീ ആവുമ്പോ മെസ്സേജ് അയക്ക് ട്ടോ."
ഷാഹിദ്:"ഇവിടെ ഓഡിറ്റർമാർ നിൽക്കുവാ പൊന്നൂ, കോൾ എടുക്കാൻ പറ്റില്ല. നീ ടെക്സ്റ്റ് ചെയ്തോ, ഞാൻ ഇടയ്ക്ക് നോക്കി റിപ്ലൈ തരാം."
ജസ്ന:"മ്മ്... അല്ല ഡാ, ഞാൻ അങ്ങോട്ട് വരുമ്പോ നമ്മൾ എവിടെയാ താമസിക്കുക? ? നിന്റെ രോഹിത് സർ പറഞ്ഞ വീടിനെ പറ്റി പിന്നെ എന്തെങ്കിലും വിവരം ഉണ്ടോ?"
ഷാഹിദ്:" മൻസൂറിന്റെയും രാഹുലിന്റെയും കൂടെയുള്ള ബേസ്മെന്റ് ലെ ജീവിതം എന്തായാലും നീ കൂടെ വന്നാൽ പറ്റില്ല. നീ വരുമ്പോൾ നമ്മൾ രണ്ടാളും മാത്രം ഒരു ഫ്ലാറ്റിൽ.
രോഹിത് സർ എന്തെങ്കിലും കണ്ടിട്ടുണ്ടാവും. എനിക്കിപ്പോ എന്തായാലും പുതിയ ജോലി ഒക്കെ ആയല്ലോ"
ജസ്ന:"hmm..എനിക്ക് ആലോചിക്കുമ്പോ തന്നെ എന്തോ പോലെ ആവുന്നു ഷാഹി... വലിയ ഒരു മാറ്റം ആവില്ലേ എനിക്കിത്... നമ്മുടെ നാട്ടിൽ നിന്ന് കാനഡയിലോട്ടു.
എന്തായാലും നമ്മൾക്ക് മാത്രം ആയി ഒരു ഫ്ലാറ്റ് ആവുമ്പോൾ നമ്മൾക്ക് നല്ല പ്രൈവസി ഒക്കെ ഉണ്ടാവും അല്ലേ?
ഷാഹിദ്: പിന്നെ ഇല്ലാതെ. നാട്ടിലെ പോലെ എല്ലാരും കൂടെ അല്ലല്ലോ. നമ്മൾ മാത്രം അല്ലേ ഒള്ളു. നല്ല രസമായിരിക്കും. എല്ലാം നമ്മുടെ ഇഷ്ടത്തിന് മാത്രം.
ജസ്ന: അതേ നമ്മുടെ സ്വന്തം വീട്! പക്ഷേ നമ്മള് മാത്രം ഒന്നും ആവില്ലാട്ടോ. ഞാൻ ഒരു കാര്യം പറയട്ടെ? ഇന്നലെ രാത്രി വല്യുമ്മാന്റെ മുറിയിൽ ഇരുന്നപ്പോ വല്യുമ്മയും ഉമ്മയും കൂടി ഒരു കാര്യം പറഞ്ഞിരുന്നു..."
ഷാഹിദ്:" ആണോ? എന്താ
💬 Comments
View all comments