0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 94.2K

അവിടെ പുതിയ ചർച്ച?"

ജസ്ന:"വല്യുമ്മ ചോദിക്കുവാ, കല്യാണം കഴിഞ്ഞ് കാനഡയിലോട്ട് പോയാൽ പിന്നെ അവിടുത്തെ പരിഷ്കാരികളെപ്പോലെ ജോലിയും മറ്റും ഒക്കെ ആയി, കുട്ടികളൊന്നും ഇപ്പൊ വേണ്ടാന്ന് വെക്കുമോ എന്ന്.

ഷാഹിദ്: ആണോ? എന്നിട്ട് എൻ്റെ പൊന്നു എന്തു പറഞ്ഞു?

ജസ്ന: ഞാൻ പറഞ്ഞു എന്റെ ഷാഹിക്ക് കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണെന്ന്... അത് കൊണ്ട് ഞങ്ങളുടെ കാര്യത്തില് വല്ലിമ്മ പേടിക്കേണ്ട പറഞ്ഞു ഞാൻ.

സത്യമല്ലേ ഷാഹി? എനിക്ക് അങ്ങനെ ജോലിക്ക് പോവാൻ ഒന്നും വലിയ താല്പര്യം ഇല്ല ട്ടോ.. എൻ്റെ ഷാഹി മോൻ തന്നെ ജോലിക്ക് പോയി എന്നെ പൊന്നു പോലെ നോക്കിയ മതിട്ടോ.

പിന്നെ എൻ്റെ ചെക്കാ, നീ ഓഫീസിൽ പോയിക്കഴിഞ്ഞാൽ എനിക്ക് അവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാവൂലെ? അത് കൊണ്ട് എനിക്ക് വേഗം തന്നെ നമ്മുടെ ഒരു വാവയെ വേണം ട്ടോ.

ഒരുപാടൊന്നും വേണ്ട, ഒരു baby മതി നമ്മൾക്ക്. Boy ആണെങ്കിലും girl ആണെങ്കിലും. കുറെ പ്രസവിക്കാൻ ഒന്നും എനിക്ക് വയ്യ.. ഹിഹി..

പക്ഷേ ഉള്ളത് വേഗം വേണം. കല്യാണം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരുമ്പോഴേക്കും എന്നെ ഒരു ഉമ്മ ആകി തരണം ട്ടോ നീ... പ്രസവം അവിടെയാണോ, ഇവിടെയാണോ നന്നാവ?"

അവള് ഒറ്റ മെസേജും മൊത്തം കുടുംബ പ്ലാനിംഗ് നടത്താൻ ഉള്ള പരിപാടി ആണല്ലോ എന്ന് ചിന്തിച്ചു രോഹിത്തിൻ്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഷാഹിദിനോട് കോളിൽ സംസാരിക്കാൻ പറ്റാത്ത ആ സമയത്തെ ചാറ്റിൽ ജസ്ന വളരെ സ്വാഭാവികമായി, ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹമായി പറഞ്ഞ കാര്യമാണത്.

അതിന് ഷാഹിദ് കൊടുത്ത

💬 Comments

View all comments