Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
രോഹിത് തന്റെ കറുത്ത മെഴ്സിഡസ് ജി-വാഗൺ എസ്.യു.വിയിൽ ഷാഹിദിനെയും ഒപ്പം കൂട്ടി.
ആറടിയിലധികം ഉയരമുള്ള ആ കറുത്ത ഭീമൻ വാഹനത്തിന്റെ കോ-ഡ്രൈവർ സീറ്റിലിരുന്ന് ഹൈവേ 401-ലൂടെ പായുമ്പോൾ ഷാഹിദിന് വല്ലാത്തൊരു രോമാഞ്ചമായിരുന്നു. ഡ്രൈവറില്ലാതെ രോഹിത് തന്നെ വണ്ടിയോടിക്കുമ്പോൾ, ഹൈവേയ്ക്കരികിലെ ടിം ഹോർട്ടൺസിൽ നിർത്തി രണ്ട് കോഫിയും വാങ്ങി സംസാരിച്ചുകൊണ്ടാണ് അവർ യാത്ര ചെയ്തിരുന്നത്.
ബിസിനസ്സ് തന്ത്രങ്ങളെക്കുറിച്ചും കാനഡയിലെ റിയൽ എസ്റ്റേറ്റ് സാധ്യതകളെക്കുറിച്ചും മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.
ആ യാത്രകൾക്കിടയിൽ ഷാഹിദ് തന്നെ സ്വയം മറന്ന് ജസ്നയെക്കുറിച്ചുള്ള വിശേഷങ്ങൾ രോഹിത്തിനോട് വാതോരാതെ പറയാൻ തുടങ്ങി. അവൾക്ക് പെയിന്റിംഗും ക്രാഫ്റ്റ് വർക്കുകളും ഇഷ്ടമാണെന്നും, അവൾ നാട്ടിൽ പുറത്തിറങ്ങുമ്പോൾ പർദ്ദയിടുന്ന വലിയ നാണക്കാരിയാണെന്നുമെല്ലാം ഷാഹിദ് അഭിമാനത്തോടെ പറയുമ്പോൾ, അതെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയും വാത്സല്യത്തോടെയും രോഹിത് തലയാട്ടി കേട്ടിരുന്നു.
ഹലാൽ ഫുഡ് ആണ് ഷാഹിദിൻ്റെ ശീലം എന്നുള്ളത് കൊണ്ട് ഉച്ചഭക്ഷണത്തിന് ഹൈവേയ്ക്കരികിലെ ഉള്ള ഒരു ഹലാൽ സ്റ്റേക്ക് റെസ്റ്റോറൻ്റിൽ നിന്ന് ഒരുമിച്ചിരുന്നു ഫുഡ് കഴിക്കുമ്പോഴേക്കും, ഷാഹിദിന് രോഹിത്തിനോടുള്ള ഔദ്യോഗികമായ അകലം പൂർണ്ണമായും മാറി, അവിടെ സ്വന്തം കൂടപ്പിറപ്പിനോടുള്ളതുപോലെയുള്ള വലിയൊരു ആത്മബന്ധം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
അങ്ങനെ ഷാഹിദ് നാട്ടിലേക്ക് പറക്കുന്നതിന് കൃത്യം നാല് ദിവസം മുൻപുള്ള ബുധനാഴ്ച വൈകുന്നേരമാണ് രോഹിത് ആ അടുത്ത ചുവടുവെപ്പ് നടത്തിയത്.
"ഷാഹിദേ, ലാപ്ടോപ്പ് എടുത്തുവെക്ക്. നമ്മൾ ഇന്ന് അല്പം നേരത്തെ ഇറങ്ങുകയാണ്. നിന്റെ പുതിയ ഫ്ലാറ്റിന്റെ ലീസ് പേപ്പർവർക്കുകൾ ഇന്നലെ പൂർത്തിയായി, അതിന്റെ താക്കോലും കാർഡും നിന്നെ നേരിട്ട് ഏൽപ്പിക്കണം," വൈകുന്നേരം നാലരയ്ക്ക് ക്യാബിനിൽ നിന്നിറങ്ങിവന്ന് രോഹിത് പറഞ്ഞു.
രോഹിത്തിന്റെ
💬 Comments
View all comments