0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 94.6K

ജി-വാഗൺ മിസ്സിസാഗയുടെ ഹൃദയഭാഗത്തുള്ള സ്ക്വയർ വൺ മാളിനടുത്തുള്ള അംബരചുംബികളായ ആഡംബര കോൺഡോമിനിയം ടവറുകൾക്ക് മുന്നിലാണ് ചെന്നുനിന്നത്.

RK Signature Towers എന്ന് സ്വർണ്ണലിപികളിൽ എഴുതിയ ആ കെട്ടിടത്തിന്റെ പ്രൈവറ്റ് ബേസ്മെന്റ് പാർക്കിംഗിലേക്ക് വണ്ടി കയറ്റി, രോഹിത് ഷാഹിദിനെയും കൂട്ടി പ്രൈവറ്റ് എലിവേറ്ററിൽ ഇരുപത്തിയഞ്ചാം നിലയിലേക്ക് കയറി.

30 സെക്കൻഡുകൊണ്ട് തന്നെ എലിവേറ്റർ അവരുടെ ഫ്ലോറിൽ എത്തി നിന്നു.

ഇരുപത്തിയഞ്ചാം നിലയിലെ '2501' എന്ന നമ്പറുള്ള വലിയ തടിവാതിൽ രോഹിത് തന്റെ കയ്യിലെ കീ കാർഡ് ഉപയോഗിച്ച് തുറന്നു.

അകത്തേക്ക് കാലെടുത്തുവെച്ച ഷാഹിദ് അവിശ്വസനീയതയോടെ വായ പൊളിച്ചു നിന്നുപോയി!

സ്കാർബറോയിലെ സൂര്യപ്രകാശം പോലും കയറാത്ത ഇരുണ്ട ബേസ്മെന്റ് മുറിയിൽ താമസിച്ചിരുന്ന അവന് മുന്നിൽ, ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതുപോലൊരു സ്വപ്നതുല്യമായ അപ്പാർട്ട്മെന്റ്!

സ്വീകരണമുറിയിലെ തറ മുതൽ സീലിംഗ് വരെയുള്ള കൂറ്റൻ ഗ്ലാസ്സ് ഭിത്തികളിലൂടെ മിസ്സിസാഗ നഗരത്തിന്റെയും അകലെ ഒന്റാറിയോ തടാകത്തിന്റെയും മനോഹരമായ കാഴ്ച. ഇളം ക്രീം നിറത്തിലുള്ള ഇറ്റാലിയൻ ലെതർ സോഫകൾ, മോഡേൺ ഓപ്പൺ കിച്ചൻ, ചുമരുകളിൽ മനോഹരമായ അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ, കിടപ്പുമുറിയിൽ വലിയൊരു കിംഗ് സൈസ് ബെഡും

അതിനോട് ചേർന്ന് ഗ്ലാസ്സ് പാർട്ടീഷനുള്ള ആഡംബര ബാത്ത്റൂമും!

കുറഞ്ഞ സമയം കൊണ്ട് തന്നെ ഷാഹിദ് അപ്പാർട്ട്മെൻറ് മുഴുവൻ ചുറ്റി കണ്ടു റൂമിന്റെ ഒരുപാട് ഫോട്ടോകളും എടുത്തു വച്ചു.. സന്തോഷം കൊണ്ട് അവൻറെ ഹൃദയം പടപട അടിച്ചു കൊണ്ടിരുന്നു.

"എങ്ങനെയുണ്ട് സ്ഥലം? എന്റെ ഓഫീസിലെ എൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്റ്റാഫ് താമസിക്കേണ്ടത് ഇങ്ങനെയൊരു സ്ഥലത്താണ്," രോഹിത് പാന്റ്സിന്റെ പോക്കറ്റിൽ കൈകൾ തിരുകി തികച്ചും സ്വാഭാവികമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

💬 Comments

View all comments