Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
എന്നാൽ ആ ആഡംബരം കണ്ട ഷാഹിദിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ജസ്നയായിരുന്നു.
"സർ... ഇതൊരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്യൂട്ട് പോലെയുണ്ട്! എന്റെ പൊന്നു അവളുടെ ജീവിതത്തിൽ ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടുപോലുമുണ്ടാവില്ല! അവളിവിടെ വന്നു കയറുമ്പോൾ എന്തുമാത്രം സന്തോഷിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും പറ്റുന്നില്ല സർ!
സത്യമായിട്ടും ഇത് എനിക്കുള്ള ഫ്ളാറ്റ് തന്നെ ആണോ!" ഷാഹിദ് ഗ്ലാസ്സ് ഭിത്തിയിലൂടെ പുറത്തേക്ക് നോക്കി ആവേശത്തോടെ ചോദിച്ചു.
"അതിനെന്താടാ സംശയം? ഇനി മുതൽ ഇത് നിങ്ങളുടെ വീടാണ്,"
"ഷാഹിദ്, ഇവിടെ ആരെയും സർ എന്ന് വിളിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ. അത് കൊണ്ട് എന്നെയും നീ അങ്ങനെ വിളിക്കേണ്ടതില്ല.." രോഹിത് പറഞ്ഞു.
"പക്ഷേ സർ അത്....." ഷാഹിദ് പറയാൻ തുടങ്ങിയത് രോഹിത് ഇടയിൽ കയറി... "ഒരു ഇതും ഇല്ല.. എല്ലാവരെയും പേരു വിളിച്ചാൽ മതി.. എനിക്ക് അതാണ് ഇഷ്ടം".
"ഇല്ല സർ, എന്നെ കൊണ്ട് അതിനു പറ്റും എന്ന് തോന്നുന്നില്ല സർ, എന്നെ നിർബന്ധിക്കരുത്. - ഷാഹിദ് അവൻ്റെ ധർമ്മസങ്കടം അറിയിച്ചു.
"ഹും, പക്ഷേ നീ എന്നെ സർ വിളിക്കുന്നത് എനിക്ക് എന്തായാലും ഇഷ്ടപ്പെടുന്നില്ല."
"പിന്നെ ഞാൻ എന്തു വിളിക്കും?" - ഷാഹിദ് ചോദിച്ചു..
"നീ എൻ്റെ പേര് വിളിച്ചോളൂ.. ഇനി അത്ര ബുദ്ധിമുട്ടാണെങ്കിൽ ഏട്ടാ എന്നു വിളിച്ചോളൂ.." - ഷാഹിദിന് തന്നോട് എന്തെങ്കിലും വിത ഗ്യാപ്പ് ഇനിയും തോന്നുന്നു ഉണ്ടായിരുന്നെങ്കിൽ അതും കൂടെ ഇല്ലാതാക്കാൻ ആണ് രോഹിത് ഈ ഐഡിയ പ്രയോഗിച്ചത്..
അതും പറഞ്ഞു രോഹിത് ചെറുതായി ചിരിച്ചുകൊണ്ട് അടുക്കളയിലെ ഫ്രിഡ്ജ് തുറന്ന് രണ്ട് കാൻ തണുത്ത coco
💬 Comments
View all comments