0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 94.8K

cola എടുത്തു. ഒന്ന് ഷാഹിദിന് കൊടുത്ത്, അയാൾ ബാൽക്കണിയിലേക്കുള്ള ഗ്ലാസ്സ് ഡോർ തുറന്നു.

"അത് ഓകെ അല്ലെ? - രോഹിത് ചോദിച്ചു.

" Ok ആണ് ഏട്ടാ " - ഷാഹിദ് സന്തോഷത്തോടെയും ഉള്ളിൽ തട്ടിയും തന്നെ ആണ് അങ്ങനെ വിളിച്ചത്.

ഇരുപത്തിയഞ്ചാം നിലയിലെ ബാൽക്കണിയിലേക്ക് വീശിയടിച്ച വസന്തകാലത്തെ തണുത്ത കാറ്റിൽ ഇരുവരും ബാൽക്കണിയുടെ കൈവരിയിൽ ചാരിനിന്നു താഴോട്ട് നോക്കി നിന്നു.

ഇതാണ് സമയം എന്ന് രോഹിത്തിന് അറിയാമായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചത്തെ അടുപ്പവും, ഇപ്പോൾ ഈ സ്വപ്നതുല്യമായ ഫ്ലാറ്റ് കണ്ടതിന്റെ അമ്പരപ്പും കൊണ്ട് ഷാഹിദിന്റെ മനസ്സ് കൃതജ്ഞതയാൽ നിറഞ്ഞിരിക്കുകയാണ്.

"ഷാഹിദേ, നീ നാട്ടിൽ പോയി കല്യാണം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ തന്നെ സ്കാർബറോയിലെ റൂം വെക്കേറ്റ് ചെയ്ത് ഇങ്ങോട്ട് മാറിക്കോ. അപ്പോഴേക്കും നിന്റെ ഭാര്യയുടെ വിസ പേപ്പറുകളും ശരിയാകുമല്ലോ," രോഹിത് കയ്യിലെ കാനിൽ നിന്നൊരിറക്ക് കുടിച്ച് വളരെ സ്വാഭാവികമായി പറഞ്ഞു.

എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു. " നീ ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലേ.

നീ കല്യാണത്തിന് പോകുന്നതിന് മുൻപ് കാനഡയിലെ എൻ്റെ എക്സ്പീരിയൻസ് ഒരു ബ്രദർ എന്ന നിലയിൽ നിന്നോട് പറയണമെന്ന് ഞാൻ കരുതുന്നു..."

ഷാഹിദ് ഒന്നു മൂളുക മാത്രം ചെയ്തു, വളരെ ശ്രദ്ധ പൂർവം കേട്ട് കൊണ്ടിരുന്നു.

"രണ്ടുവർഷം മുൻപ് ഇതേ ഫ്ലാറ്റിൽ ആരാണ് താമസിച്ചിരുന്നതെന്ന് നിനക്കറിയാമോ?"

ഷാഹിദ് ആകാംക്ഷയോടെ ഇല്ലെന്ന് തലയാട്ടി.

"സന്ദീപ് മേനോൻ. ഡേവിഡിന് മുൻപ് എന്റെ ഓപ്പറേഷൻസ് ഹെഡ് ആയിരുന്നു അവൻ," രോഹിത് അകലെയുള്ള ആകാശത്തേക്ക് നോക്കി ശാന്തമായി പറഞ്ഞുതുടങ്ങി.

💬 Comments

View all comments