0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 94.8K

"നിന്നെപ്പോലെ തന്നെ വളരെ മിടുക്കനായ മലയാളി പയ്യൻ.

ഇരുപത്തിയേഴാമത്തെ വയസ്സിൽ നാട്ടിൽ പോയി ഇരുപത്തിയൊന്ന് വയസ്സുള്ള നല്ലൊരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ കല്യാണം കഴിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇതേ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു."

ഷാഹിദ് വളരെ ശ്രദ്ധയോടെ കേട്ടുനിന്നു. തന്റെ അതേ പ്രായവും അതേ സാഹചര്യവുമുള്ള ഒരാളുടെ കഥ!

"ആദ്യത്തെ രണ്ടുമൂന്ന് മാസം എല്ലാം ഒരു മുത്തശ്ശിക്കഥ പോലെ മനോഹരമായിരുന്നു," രോഹിത് തുടർന്നു. "പക്ഷേ നാട്ടിലെ അവരുടെ കുടുംബത്തിൻ്റെ നിർബന്ധവും, ആദ്യത്തെ ആവേശത്തിലുള്ള അവരുടെ സ്വന്തം അശ്രദ്ധയും കാരണം കല്യാണം കഴിഞ്ഞ് ഉടൻ തന്നെ അവൾ ഗർഭിണിയായി.

ആ ഒരൊറ്റ അശ്രദ്ധ അവരുടെ രണ്ടുപേരുടെയും ജീവിതം തകർത്തു കളഞ്ഞു ഷാഹിദേ."

ഷാഹിദിന്റെ പുരികങ്ങൾ ചുളിഞ്ഞു. ജസ്ന കഴിഞ്ഞ അടുത്ത് ഒരു ദിവസം തനിക്ക് അയച്ച ആ വാട്ട്സ്ആപ്പ് മെസ്സേജാണ് അവന്റെ മനസ്സിലേക്ക് അപ്പൊൾ പെട്ടെന്ന് ഓർമ വന്നത്! "എന്തുപറ്റി സർ അവർക്ക്?"

"നീ പ്രായോഗികമായി ഒന്ന് ചിന്തിച്ചു നോക്ക് ഷാഹിദേ. ഇത് കാനഡയാണ്, നമ്മുടെ കേരളമല്ല!" രോഹിത് ഷാഹിദിന്റെ നേരെ തിരിഞ്ഞുനിന്നു. "നാട്ടിൽ ഒരു പെണ്ണ് ഗർഭിണിയായാൽ അവളെയും കുഞ്ഞിനെയും നോക്കാൻ ഉമ്മയും അമ്മായിമാരും വലിയുമ്മയും ജോലിക്കാരുമൊക്കെയായി പത്താളുണ്ടാകും.

ഇവിടെയോ? നമ്മുടെ പുതിയ വെയർഹൗസ് പ്രൊജക്റ്റ് തുടങ്ങിക്കഴിഞ്ഞാൽ നീ രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ തിരികെ വരുന്നത് രാത്രി ഏഴുമണിക്കായിരിക്കും. ചിലപ്പോൾ സൈറ്റിൽ തന്നെ നിൽക്കേണ്ടിയും വരും.

നാട്ടിൽ നിന്നിറങ്ങുന്ന നിന്റെ ഭാര്യയ്ക്ക് കഷ്ടിച്ച് ഇരുപത്തി രണ്ട് ഇരുപത്തിമൂന്ന് വയസ്സല്ലേ ഉള്ളൂ. അവൾക്ക് ഇവിടുത്തെ ഡ്രൈവിംഗ് അറിയില്ലല്ലോ, ഇവിടുത്തെ ഭാഷയും രീതികളും പരിചയമില്ല, എല്ലാറ്റിനുമുപരി ഇവിടുത്തെ ആറുമാസം നീളുന്ന മഞ്ഞുകാലം

💬 Comments

View all comments