Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
എന്ന് അവന് അപ്പൊൾ തന്നെ മനസ്സിലായി! മാത്രമല്ല, ഷെയറിലേക്ക് പണം മാറ്റി കയ്യിൽ ബാക്കി കിട്ടുന്ന രണ്ടായിരത്തി നാനൂറ് ഡോളർ വെച്ച് ഇവിടെയൊരു കുഞ്ഞിനെ വളർത്തുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല!
"സർ... ഞാൻ ഇതേക്കുറിച്ച് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു," ഷാഹിദ് പരിഭ്രമത്തോടെ സ്വയം മറന്ന് തുറന്നുപറഞ്ഞു. "സത്യം പറഞ്ഞാൽ കഴിഞ്ഞ ആഴ്ച കൂടി പൊന്നു എന്നോട് ചാറ്റിൽ പറഞ്ഞതേയുള്ളൂ, അവളുടെ വലിയുമ്മ കുട്ടികൾ എല്ലാം പെട്ടന്ന് വേണം എന്ന് പറഞ്ഞു എന്ന്!
ഞാനാണെങ്കിൽ അപ്പോൾ അതൊന്നും ആലോചിക്കാതെ 'ശരി നമുക്ക് നോക്കാം' എന്ന് പറയുകയും ചെയ്തുപോയി!"
"അവർ പലതും പറയും ഷാഹിദേ! നാട്ടിലിരുന്ന് ഉപദേശിക്കാൻ എളുപ്പമാണ്. നിന്റെ ബന്ധുക്കൾ ഇവിടെ വന്ന് ഡേ കെയർ ഫീസ് അടക്കുകയോ രാത്രി മൂന്നുമണിക്ക് എഴുന്നേറ്റ് കുഞ്ഞിനെ നോക്കുകയോ ചെയ്യുമോ?
പിന്നെ കാനഡയിൽ ഒരിക്കലും ഒരാൾ ഒറ്റക്ക് ജോലി ചെയ്തു രണ്ടറ്റം കൂട്ടി മുട്ടിക്കല് പ്രാക്ടിക്കൽ ആയ കാര്യം അല്ല. രണ്ടു പേരും ഒരു പോലെ ജോലി ചെയ്താൽ മാത്രമേ ഇവിടെ ഒരു above average ലൈഫ് പ്രാക്ടിക്കൽ ആയി വരൂ.
നിൻ്റെ ശമ്പളം കഷ്ട്ടി ജീവിത ചിലവിനെ തികയു. എന്തെങ്കിലും savings വേണമെങ്കിൽ ഭാര്യ കൂടെ ജോലി ചെയ്യേണ്ടി വരും. ജോലി ചെയ്യാൻ ഇഷ്ടം അല്ലെങ്കിൽ പോലും, അവളെ അതിനു ക്രമേണ മാനസികമായി തയ്യാറാക്കി എടുക്കണം.
" രോഹിത് ചെറിയൊരു ശാസനയുടെ സ്വരത്തിൽ, എന്നാൽ ഷാഹിദിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു കൂടപ്പിറപ്പിനെപ്പോലെ പറഞ്ഞു..
"ഞാൻ പറയുന്നത് നീ കേൾക്ക്. അടുത്ത നാല്-അഞ്ച് വർഷത്തേക്ക്—നിൻ്റെ കരിയർ എല്ലാം നല്ല രീതിയിൽ
💬 Comments
View all comments