Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ഒന്നു സെറ്റ് ആയി വരുന്ന വരെ നീ കുഞ്ഞുങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കേണ്ട!
നിന്റെ ഭാര്യ ഇങ്ങോട്ട് വരട്ടെ, അവൾ ആദ്യം ഇവിടുത്തെ ജീവിതം പഠിക്കട്ടെ, ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുക്കട്ടെ, ഒരു ജോലിയും നേടട്ടെ എന്നിട്ട് രണ്ടു പേരും കൂടെ യൗവനം ആസ്വദിക്ക് കുറച്ചു കൂടെ.
നല്ല രീതിയിൽ നിന്റെ ഇഷ്ടത്തിന് കൂടെ കറങ്ങിനടന്ന് കാനഡ എല്ലാം മുഴുവനായി കണ്ട് ആസ്വദിക്ക്. അല്ലാതെ അവളെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രസവിച്ച് തളർന്ന ഒരു വീട്ടമ്മയാക്കാതെ, നിന്റെ ഗേൾഫ്രണ്ടിനെപ്പോലെ കൊണ്ടുനടക്ക്. അതാണ് ജീവിതം കളർ ആക്കുന്നത്."
ജസ്നയെ നല്ല മോഡേൺ വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച് ഒരു മോഡലിനെപ്പോലെ കാനഡയിലൂടെ കൊണ്ടുനടക്കണമെന്ന ഷാഹിദിന്റെ സ്വന്തം ഫാന്റസിയെയാണ് രോഹിത്തിന്റെ ആ വാക്കുകൾ കൃത്യമായി തൊട്ടുണർത്തിയത്!
"സർ പറഞ്ഞത് നൂറുശതമാനം ശരിയാണ്! കുറഞ്ഞത് ഒരു നാല് വർഷമെങ്കിലും കാത്തിരിക്കണമെന്ന് ഞാൻ ഉറപ്പു വരുത്തും, അല്ലെങ്കിൽ പെട്ട് പോയത് തന്നെ..
സർ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ചിന്തിക്കുക പോലും ഇല്ലായിരുന്നു.. ," ഷാഹിദ് ആവേശത്തോടെ പറഞ്ഞപ്പോൾ സർ എന്ന് തന്നെ ആണ് രോഹിതിനെ അഭിസംബോധനം ചെയ്തത് എങ്കിലും, രോഹിത് അത് കാര്യമാക്കിയില്ല.
"ഇവിടെ വരുമ്പോൾ അവൾക്ക് വല്ല ബർത്ത് കൺട്രോൾ പിൽസും (Birth control pills) വാങ്ങി കൊടുത്താൽ മതി, അല്ലെ ചേട്ടാ?"
"അബദ്ധം പറയല്ലേ ഷാഹിദ്!" രോഹിത് പെട്ടെന്ന് കൈ ഉയർത്തി അവനെ വിലക്കി.
"ഒരിക്കലും ഒരു പെണ്ണിനെക്കൊണ്ട് ഹോർമോൺ ഗുളികകൾ കഴിപ്പിക്കരുത് ഷാഹിദേ," രോഹിത് വളരെ ആധികാരികമായി പറഞ്ഞു. "എന്റെ പരിചയത്തിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞിട്ടുണ്ട്, ഈ കോൺട്രാസെപ്റ്റീവ് പിൽസ് പെണ്ണുങ്ങളുടെ ശരീരത്തിലെ
💬 Comments
View all comments