0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.1K

"ഇതിലെ ഈ ചെറിയ ബോക്സ് നിനക്കുള്ളതാണ് ഷാഹിദേ. എന്റെ വകയായി നിനക്കുള്ള കല്യാണസമ്മാനം. ആ വലിയ ബോക്സ് നിന്റെ ഭാര്യയ്ക്കുള്ളതാണ്. സത്യം പറഞ്ഞാൽ അതിനുള്ളിൽ എന്തൊക്കെയാണെന്ന് എന്ന് എനിക്കു കൃത്യമായി അറിയില്ല," രോഹിത് ഒരു ചെറിയ ചിരിയോടെ തുടർന്നു.

"ഞാൻ ഇപ്പോഴും ഒരു ബാച്ചിലർ ആയി നടക്കുന്നവനല്ലേ, പെണ്ണുങ്ങളുടെ ഡ്രസ്സിന്റെ കാര്യത്തിലൊന്നും എനിക്ക് വലിയ പിടിയില്ല. പെണ്ണുങ്ങളുടെ ഇഷ്ടങ്ങൾ പെണ്ണുങ്ങൾക്കല്ലേ അറിയൂ.

അതുകൊണ്ട് എന്റെയൊരു അടുത്ത സായിപ്പ് സുഹൃത്തിന്റെ ഭാര്യ നടത്തുന്ന ഡിസൈനർ ബൊട്ടീക്കിൽ വിളിച്ച്, എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരു സുഹൃത്തിൻ്റെ കല്യാണമാണെന്നും, അവൻ്റെ ഭാര്യക്ക് കാനഡയിൽ എല്ലാം വരുമ്പോഴും ഇടാൻ പറ്റിയ ഏറ്റവും നല്ലൊരു വാർഡ്രോബ് കളക്ഷൻ തന്നെ പായ്ക്ക് ചെയ്ത് തരാനും ഞാൻ

പറഞ്ഞിരുന്നു. അവരത് നേരിട്ട് ഗിഫ്റ്റ് റാപ്പ് ചെയ്ത് ഇങ്ങോട്ട് കൊടുത്തയച്ചതാണ്."

രോഹിത്തിന്റെ ആ വാക്കുകളിലെ മാന്യതയും കരുതലും ഷാഹിദിനെ വീണ്ടും അയാളിലേക്ക് അടുപ്പിച്ചു. എന്നാൽ തന്റെ ഐപാഡിലെ ഫോട്ടോകൾ വെച്ച് ജസ്നയുടെ കൃത്യമായ അളവുകളിൽ രോഹിത് തന്നെ നേരിട്ട് തിരഞ്ഞെടുത്ത് പായ്ക്ക് ചെയ്യിപ്പിച്ച വസ്ത്രങ്ങളാണ് ആ സീൽ ചെയ്ത പെട്ടിക്കുള്ളിലെന്ന സത്യം ഷാഹിദ് അറിഞ്ഞതേയില്ല.

"പോയി സന്തോഷമായി കല്യാണം കഴിച്ചിട്ട് വാ ഷാഹിദേ. എല്ലാം മംഗളമായി നടക്കട്ടെ," രോഹിത് എഴുന്നേറ്റ് വന്ന് ഷാഹിദിനെ ചേർത്തുപിടിച്ച് അനുഗ്രഹിച്ചു.

അന്ന് രാത്രി സ്കാർബറോയിലെ ബേസ്മെന്റ് മുറിയിലെത്തി വാതിലടച്ച ശേഷമാണ് ഷാഹിദ് ആ രണ്ട് പെട്ടികളും തുറന്നുനോക്കിയത്. തനിക്കുള്ള പെട്ടിയിൽ വിലകൂടിയ ഒരു സ്വിസ് വാച്ചും, ഇറ്റാലിയൻ കഫ്ലിങ്കുകളും, പ്രീമിയം പെർഫ്യൂമും കണ്ടപ്പോൾ അവൻ അത്ഭുതപ്പെട്ടുപോയി.

എന്നാൽ ജസ്നയ്ക്കുള്ള ആ വലിയ

💬 Comments

View all comments