0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.1K

പൂൾ വില്ലയിൽ നിങ്ങൾ രണ്ടുപേരും മാത്രം കുറച്ചു മോഡേൺ ഡ്രസ് ഒക്കെ ഇട്ടു ഒരു അടിപൊളി കപ്പിൾ ഫോട്ടോഷൂട്ട് എല്ലാം നടത്തിക്ക്.

അവനോട് എല്ലാം ഞാൻ പറഞ്ഞു അവനുള്ള മുഴുവൻ പണവും ഞാൻ കൊടുത്തിട്ടുണ്ട്, ഫോട്ടോകൾ മുഴുവൻ ഒരു പ്രൈവറ്റ് ഹാർഡ് ഡ്രൈവിലാക്കി നിന്റെ കയ്യിൽ മാത്രം തരാനും ഞാൻ പറഞ്ഞിട്ടുണ്ട്.

അവൾ മിസ്സിസാഗയിൽ വന്നിറങ്ങുമ്പോഴേക്കും ഒരു എക്സിക്യൂട്ടീവിന്റെ ഭാര്യയായി എങ്ങനെ സ്റ്റൈലിഷ് ആയി നടക്കാം എന്നുള്ള ഒരു ചെറിയ എക്സ്പീരിയൻസ് ആവുമല്ലോ!"

ഷാഹിദിന്റെ സിരകളിലൂടെ വല്ലാത്തൊരു ആവേശം ഇരച്ചുകയറി! കല്യാണം കഴിഞ്ഞ് മഞ്ചേരിയിലെ വീട്ടിൽ ബന്ധുക്കൾക്കിടയിൽ വീർപ്പുമുട്ടി കഴിയുന്നതിന് പകരം, കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയിൽ തന്റെ പൊന്നുവിൻറെ കൂടെ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്ക് മുന്നിൽ പോസ് ചെയ്യിക്കുക!

താൻ മനസ്സിൽ ആഗ്രഹിച്ചതിനേക്കാൾ വലിയൊരു അവസരമാണ് രോഹിത് സർ തനിക്ക് ഒരുക്കിത്തന്നിരിക്കുന്നത്! പക്ഷേ മോഡേൺ ഡ്രസ്സില് ഒരു ഫോട്ടോഷൂട്ട് എല്ലാം പൊന്നു സമ്മതിക്കുമോ എന്ന് മാത്രം അവന് അപ്പോളും ഉറപ്പില്ലായിരുന്നു.

പിറ്റേന്ന് ഫ്ലൈറ്റ് പിടിക്കാൻ ഉള്ളത് കൊണ്ട് തന്നെ പെട്ടി ഒക്കെ ഒതുക്കി വെക്കാൻ ഉണ്ടായിരുന്നു ഷാഹിദിന്.. "അപ്പൊൾ ചേട്ടാ, എന്നാൽ ഞാൻ ഇറങ്ങാൻ നോക്കിയാലോ.".

"ആ ഷാഹിദ് ഇറങ്ങാൻ നോക്കിക്കോളൂ... ഒരു മിനിറ്റ്" എന്നും പറഞ്ഞു തിരിഞ്ഞു ടേബിളിൻ്റെ അടിയിൽ നിന്ന് രോഹിത് മനോഹരമായി ഗിഫ്റ്റ് റാപ്പ് ചെയ്ത രണ്ട് വലിയ ബോക്സുകൾ എടുത്തു ഷാഹിദിന് കൊടുത്തു.

കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയുടെ വൗച്ചറും ഗൗതം മേനോന്റെ ഫോട്ടോഷൂട്ട് ബുക്കിംഗും കണ്ട് അമ്പരന്നുനിന്ന ഷാഹിദിനോട്, ആ രണ്ട് ബോക്സുകളിലേക്ക് നോക്കി അന്തം വിട്ടു നിന്നു..

💬 Comments

View all comments