0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.1K

തീരത്തുള്ള ഏറ്റവും പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ലക്ഷ്വറി റിസോർട്ടിലെ 'പ്രൈവറ്റ് പൂൾ വില്ല'യിൽ കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തെ താമസത്തിനുള്ള ഫുള്ളി പെയ്ഡ് വൗച്ചർ!

ഒരു ദിവസത്തിന് മാത്രം അമ്പതിനായിരം രൂപയിലധികം വാടകയുള്ള വില്ലയാണത്!

"സർ... കുമരകത്തെ പ്രൈവറ്റ് പൂൾ വില്ലയോ?!"

"അതിന്റെ കൂടെയുള്ള രണ്ടാമത്തെ പേപ്പർ കൂടി വായിച്ചുനോക്ക്," രോഹിത് ചിരിച്ചു.

ഷാഹിദ് രണ്ടാമത്തെ പേപ്പർ എടുത്തു നോക്കി. കൊച്ചിയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ഗൗതം മേനോന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ബുക്കിംഗ് കൺഫർമേഷൻ ആയിരുന്നു അത്!

"ഗൗതം എന്റെ കോളേജ് ജൂനിയറാണ്, ഇപ്പോൾ ബോളിവുഡിലും സൗത്ത് ഇന്ത്യൻ മാഗസിനുകൾക്കും വേണ്ടിയാണ് അവൻ ഷൂട്ട് ചെയ്യുന്നത്," രോഹിത് കസേരയിലേക്ക് ചാരിയിരുന്നു പറഞ്ഞു.

"കേരളത്തിലെ കല്യാണങ്ങൾ എങ്ങനെയാണെന്ന് എനിക്കറിയാമല്ലോ ഷാഹിദേ. കല്യാണദിവസം വീട്ടുകാർ വെക്കുന്ന നാട്ടിലെ ക്യാമറാമാന്മാർ നൂറ് ബന്ധുക്കൾക്ക് നടുവിൽ നിങ്ങളെ രണ്ടുപേരെയും പ്രതിമകളെപ്പോലെ നിർത്തി ഫോട്ടോയെടുപ്പിക്കും. അത് വീട്ടുകാരുടെ ആൽബത്തിൽ വെക്കാനാണ്.

പക്ഷേ നീ ടൊറന്റോയിലേക്ക് കൊണ്ടുവരാൻ പോകുന്നത് ചെറുപ്പക്കാരിയായ, സുന്ദരിയായ ഒരു പെണ്ണിനെയാണ്! നീ തന്നെ പറഞ്ഞില്ലേ അവൾ നാട്ടിൽ പർദ്ദയിട്ടു നടക്കുന്ന വലിയ നാണക്കാരിയാണെന്ന്?

അവൾ ഇങ്ങോട്ട് വരുന്നതിന് മുൻപ് അവളുടെ ആ നാട്ടിൻപുറത്തെ നാണവും സങ്കോചവുമൊക്കെ മാറ്റി എടുക്കാൻ പറ്റുമോ നോക്കൂ, മോഡേൺ വസ്ത്രങ്ങൾ ഒക്കെ ധരിക്കാനുള്ള ആത്മവിശ്വാസം നമ്മൾ വേണം അവർക്ക് ഉണ്ടാക്കിക്കൊടുകേണ്ടത്."

ഷാഹിദ് അന്തംവിട്ട് രോഹിത്തിനെ നോക്കി. തന്റെ മനസ്സിലിരിക്കുന്ന അതേ ചിന്തകൾ രോഹിത് സർ എങ്ങനെ ഇത്ര കൃത്യമായി വായിച്ചെടുക്കുന്നു?!

"കല്യാണം കഴിഞ്ഞ് അവളെയും കൂട്ടി നേരെ കുമരകത്തേക്ക് പോകൂ. ബന്ധുക്കളാരുമില്ലാതെ, ആ പ്രൈവറ്റ്

💬 Comments

View all comments