0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95K

ലൈഫ് ഒന്നു കരകയറുന്ന വരെ അതില്ലാതെ ബന്ധപ്പെടാതിരിക്കുക.

സന്ദീപിൻ്റെ ജീവിതം എൻ്റെ കണ്മുന്നിൽ തകർന്നത് കണ്ടത് കൊണ്ട് തന്നെ നിന്നോട് പറയാതിരിക്കാൻ തോന്നിയില്ല".

തന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യത്തിന് ഇങ്ങനെ തൻ്റെ ബോസ് ഉപദേശം തരുന്നത് ഷാഹിദിന് കുറച്ചു നാണം തോന്നിയെങ്കിലും തോന്നിയെങ്കിലും, രോഹിത് സർ ജീവിതത്തിൽ കണ്ട പ്രയോഗിക ബുദ്ധിമുട്ടുകൾ തൻ്റെ ജീവിതത്തിൽ വരാതിരിക്കാൻ പുള്ളി കാണിക്കുന് കരുതലും പ്രായോഗിക ബുദ്ധിയും കണ്ട് ഷാഹിദ് അക്ഷരാർത്ഥത്തിൽ നമിച്ചുപോയി!

സ്വന്തം കൂടപ്പിറപ്പുപോലും ഇത്രത്തോളം ആഴത്തിൽ ചിന്തിച്ച് ഇത്രത്തോളം തന്നെ ഉപദേശിക്കില്ലെന്ന് അവന് തോന്നി.

"ഇല്ല സർ. എനിക്ക് മനസ്സിലായി അതിലെ അപകടം. കരിയർ എല്ലാം ഒന്ന് സെറ്റ് ആവുന്നതുവരെ എന്തായാലും റിസ്ക് എടുത്തിട്ടുള്ള ഒരു പരിപാടിക്കും ഞാനില്ല."

ഷാഹിദ് കുറച്ചു തമാശയും ബാക്കി കാര്യവും എന്ന രീതിയിൽ പറഞ്ഞു.

രോഹിത് വാത്സല്യത്തോടെ അവന്റെ തോളിൽ തട്ടി, ഫ്ലാറ്റിന്റെ കീ കാർഡ് അവന്റെ പോക്കറ്റിലേക്ക് വെച്ചുകൊടുത്തു.

എന്നാൽ രോഹിത്തിന്റെ സർപ്രൈസുകൾ അവിടെക്കൊണ്ടും അവസാനിച്ചിരുന്നില്ല.

വെള്ളിയാഴ്ച വൈകുന്നേരം—ഷാഹിദ് നാട്ടിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപുള്ള അവസാനത്തെ പ്രവൃത്തിദിവസം—യാത്ര പറയാൻ ക്യാബിനിലെത്തിയ ഷാഹിദിന് മുന്നിലേക്ക് രോഹിത് ഒരു വെള്ള കവർ നീട്ടി.

"എന്താ സർ ഇത്? സർ എനിക്ക് പ്രൊമോഷനും ബോണസും ഫ്ലാറ്റുമെല്ലാം തന്നതല്ലേ..." ഷാഹിദ് മടിയോടെ ചോദിച്ചു.

"ബോണസ് കമ്പനി തന്നതാണ് ഷാഹിദേ. ഇത് എന്റെ ഏറ്റവും അടുത്ത ഫ്രണ്ടിൻ്റെ കല്യാണത്തിന് എന്റെ വക വ്യക്തിപരമായ സമ്മാനമാണ്," രോഹിത് ആ വെള്ള കവർ തുറക്കാൻ ആംഗ്യം കാണിച്ചു.

ഷാഹിദ് കവർ തുറന്നു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. കുമരകത്തെ വേമ്പനാട്ട് കായലിന്റെ

💬 Comments

View all comments