0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.2K

കൂടി.

പുറത്ത് ഹാളിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരായ മൻസൂറോ രാഹുലോ അജിംസോ പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന് ഇതെങ്ങാനും കണ്ടാലുള്ള അവസ്ഥയോർത്തപ്പോൾ അവൻ വേഗം തന്നെ ആ വെൽവെറ്റ് പൗച്ചും മറ്റു വസ്ത്രങ്ങളും പെട്ടിക്കുള്ളിലാക്കി അടച്ചു.

എന്നിട്ട് ആരുമറിയാതെ തന്റെ വലിയ സ്യൂട്ട്കേസിന്റെ ഏറ്റവും അടിയിലായി മറ്റുള്ള സദനങ്ങൾക്ക് കീഴെ ആയി അത് ഭദ്രമായി ഒളിപ്പിച്ചുവെച്ചു.

പിറ്റേന്ന് ശനിയാഴ്ച രാവിലെ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്, ഷാഹിദ് സ്കാർബറോയിലെ ഷോപ്പേഴ്സ് ഡ്രഗ് മാർട്ടിൽ കയറി ഏറ്റവും മുന്തിയ അൾട്രാ-തിൻ കോണ്ടത്തിന്റെ വലിയൊരു ഫാമിലി പാക്കറ്റ് തന്നെ വാങ്ങി.

രോഹിത് സമ്മാനിച്ച ആ കറുത്ത വെൽവെറ്റ് ഡ്രസ്സ് ബോക്സിനൊപ്പം അതും തന്റെ സ്യൂട്ട്കേസിന്റെ അകത്തോട്ടു തന്നെ അവൻ ഭദ്രമായി വെച്ചു.

എയർപോർട്ടിൽ അവനെ യാത്രയാക്കാൻ വന്ന രാഹുലിനോടും അജിംസിനോടും മൻസൂറിനോടും യാത്ര പറഞ്ഞ്, സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് വിമാനത്തിലേക്ക് കയറുമ്പോൾ ഷാഹിദിന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയായിരുന്നു.

ആറുമാസം മുൻപ് വെറുമൊരു പെട്രോൾ പമ്പ് ജീവനക്കാരനായി നാട്ടിലേക്ക് പോയ താൻ, ഇന്ന് എൺപത്തിയഞ്ചായിരം ഡോളർ ശമ്പളമുള്ള, മിസ്സിസാഗയിലെ ഇരുപത്തിയഞ്ചാം നിലയിൽ സ്വന്തം ലക്ഷ്വറി ഫ്ലാറ്റുള്ള 'എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ' ആയിട്ടാണ് തന്റെ പൊന്നുവിന്റെ കഴുത്തിൽ മഹർ കെട്ടികൊടുക്കാൻ പറക്കുന്നത്!

റൺവേയിലൂടെ കുതിച്ചുപാഞ്ഞ വിമാനം ടൊറന്റോയുടെ മേഘക്കെട്ടുകൾ ഭേദിച്ച് ആകാശത്തേക്ക് ഉയർന്നപ്പോൾ, വിൻഡോ സീറ്റിലിരുന്ന് താഴെ ചെറുതായി വരുന്ന മിസ്സിസാഗ നഗരത്തിലേക്ക് നോക്കി ഷാഹിദ് മനസ്സുകൊണ്ട് രോഹിത് കുമാറിന് ആയിരം വട്ടം നന്ദി പറഞ്ഞു.

___________

അറേബ്യൻ കടലിന് മുകളിലൂടെ താഴ്ന്നിറങ്ങിയ വിമാനം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ തൊട്ടപ്പോൾ ഷാഹിദിന്റെ മനസ്സിലെ

💬 Comments

View all comments