Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
സന്തോഷം ആരോടെങ്കിലും ഒന്ന് പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവന് തോന്നി.
നീണ്ട ഇരുപത് മണിക്കൂർ യാത്രയുടെ ക്ഷീണമൊന്നും അവന് തോന്നിയതെ ഇല്ല. ആറുമാസം മുൻപ് വെറുമൊരു പെട്രോൾ പമ്പിലെ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരനായി, ഭാവിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ നാട്ടിൽ വന്നിറങ്ങിയ കല്യാണം ഉറപ്പിച്ച ഷാഹിദ് അല്ല താനിപ്പോൾ.
സാമാന്യം ഭേദപ്പെട്ട ഒരു കമ്പനിയിലെ 'എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ' ആയി തലയുയർത്തി തന്നെയാണ് താനിപ്പോൾ നടന്നു പുറത്തേക്ക് വരുന്നത്!
എമിഗ്രേഷനും കസ്റ്റംസ് പരിശോധനകളും കഴിഞ്ഞ് രണ്ട് വലിയ പെട്ടികളുള്ള ട്രോളിയുമായി ടെർമിനലിന്റെ ഗ്ലാസ്സ് വാതിൽ കടന്ന് പുറത്തേക്കിറങ്ങിയതും, കേരളത്തിന്റെ ആ പരിചിതമായ ചൂടുകാറ്റ് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.
പുറത്ത് അവനെ കാത്ത് ഉപ്പയും പെങ്ങൾ സഫയും നിൽപ്പുണ്ടായിരുന്നു.
വീട്ടിലേക്കുള്ള യാത്രയിലുടനീളം ഉപ്പയുടെയും സഫയുടെയും സംസാരം മുഴുവൻ കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചായിരുന്നു. പക്ഷേ ഷാഹിദിന്റെ വിരലുകൾ പോക്കറ്റിലിരുന്ന ഫോണിലായിരുന്നു. താൻ നാട്ടിലെത്തിയ വിവരം അറിയിച്ചപ്പോൾ മുതൽ മഞ്ചേരിയിലെ മുറിയിലിരുന്ന് ജസ്ന അയക്കുന്ന മെസ്സേജുകൾ അവന്റെ ഉള്ളിൽ തരിപ്പുണ്ടാക്കിക്കൊണ്ടിരുന്നു.
അവൾക്ക് ക്ഷമ ഇല്ലാതെ അപ്പൊൾ തന്നെ കാണണം എന്ന് പറയുന്നു ഉണ്ടായിരുന്നെങ്കിലും, ഇപ്പൊൾ അതിനു സാധിക്കില്ല എന്ന് അവന് അറിയാമായിരുന്നു...
വീട്ടിലെത്തിയ അന്ന് മുതൽ ശരിക്കും ഒരു ഉത്സവലഹരിയായിരുന്നു. മുറ്റത്ത് വലിയ പന്തലിടുന്ന പണിക്കാർ, ഉമ്മയുടെയും അമ്മായിമാരുടെയും നേതൃത്വത്തിൽ അടുക്കളയിൽ എന്തൊക്കെയോ പണികൾ , കല്യാണക്കുറി കൊടുക്കാൻ ബാക്കിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ഓട്ടം—ആകെ ബഹളമയം.
കല്യാണത്തിന് തൊട്ടു മുന്നേ എത്തുന്നത് കാരണം ഷാഹിദിനും നല്ല തിരക്കായിരുന്നു.
നിശ്ചയം കഴിഞ്ഞ് ആറുമാസമായി പരസ്പരം ഫോണിലൂടെ മാത്രം കണ്ടിരുന്നെങ്കിലും, നിക്കാഹിന് ഇനി ദിവസങ്ങൾ മാത്രമുള്ളതുകൊണ്ട് കല്യാണത്തിന് മുൻപ്
💬 Comments
View all comments