0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 92.7K

ഒരാളെ കാനഡയിൽ കിട്ടുന്നത്.

എന്നാൽ അവനെ രോഹിതിനോട് മാനസികമായി ഏറ്റവും കൂടുതൽ അടുപ്പിച്ച ആ സംഭവം നടന്നത് ആദ്യത്തെ ആഴ്ചയിലെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു.

അന്ന് ഉച്ചകഴിഞ്ഞ് അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് Windsor-Detroit അതിർത്തി വഴി ആർ.കെ ഗ്രൂപ്പിന്റെ മിസ്സിസാഗ വെയർഹൗസിലേക്ക് വരേണ്ടിയിരുന്ന മൂന്ന് വലിയ റീഫർ കണ്ടെയ്നർ ട്രക്കുകൾ കനേഡിയൻ കസ്റ്റംസ് പരിശോധനയ്ക്കായി Ambassador ബോർഡർ ബ്രിഡ്ജിൽ തടഞ്ഞുവെച്ചു.

ആർ.കെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ക്ലയന്റായ കാനഡയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് മുൻപ് അവരുടെ ഡിസ്ട്രിബ്യൂഷൻ സെന്ററിൽ ഡെലിവറി ചെയ്യേണ്ട സീസണൽ ഉൽപ്പന്നങ്ങളായിരുന്നു അതിൽ.

ഷാഹിദ് തലേന്ന് കസ്റ്റംസ് ബ്രോക്കർക്ക് അയച്ചുകൊടുത്ത കൊമേഴ്സ്യൽ ഇൻവോയ്സ് രേഖകളിൽ അബദ്ധത്തിൽ സംഭവിച്ച ഒരു താരിഫ് കോഡ് പിഴവായിരുന്നു വണ്ടികൾ അതിർത്തിയിൽ കുടുങ്ങാൻ കാരണമായത്.

വൈകുന്നേരം അഞ്ചേകാലോടെ കസ്റ്റംസ് ബ്രോക്കറുടെ ഫോൺ കോൾ വന്നപ്പോൾ ഷാഹിദ് അക്ഷരാർത്ഥത്തിൽ വിറച്ചുപോയി.

അഞ്ചുമണി കഴിഞ്ഞതുകൊണ്ട് സാധാരണ ഗതിയിൽ ഇനി തിങ്കളാഴ്ച മാത്രമേ രേഖകൾ പുനഃപരിശോധിക്കാൻ കസ്റ്റംസ് ഓഫീസർമാർ തയ്യാറാകൂ. അങ്ങനെ വന്നാൽ മൂന്ന് ദിവസത്തെ ട്രക്ക് ഡിറ്റെൻഷൻ ചാർജും, വെള്ളിയാഴ്ച രാവിലെ കൃത്യസമയത്ത് സാധനം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ സൂപ്പർമാർക്കറ്റ് കമ്പനി കരാർ പ്രകാരം ഈടാക്കുന്ന പതിനയ്യായിരം ഡോളറിന്റെ SLA പെനാൽറ്റിയും ആർ.കെ ഗ്രൂപ്പിന് നഷ്ടമാകും!

ഡേവിഡ് പോകുന്നതിന് മുൻപ് പറഞ്ഞ വാക്കുകളാണ് ഷാഹിദിന്റെ കാതിൽ പെട്ടന്ന് മുഴങ്ങിയത്—'രോഹിത് സർ കാഴ്ചയിൽ ശാന്തനാണ്, പക്ഷേ ജോലിയിൽ പിഴവ് കണ്ടാൽ രണ്ടാമതൊരു അവസരം തരുന്ന ആളല്ല!'

തന്റെ പുതിയ പ്രൊമോഷനും നാട്ടിൽ പോയി കല്യാണം കഴിക്കാനുള്ള സ്വപ്നവുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർന്നടിയുന്നത്

💬 Comments

View all comments