0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 93K

ഷാഹിദ് കൺമുന്നിൽ കണ്ടു. സമയം അഞ്ചര ആകാറായിരുന്നു.

മറ്റ് സ്റ്റാഫുകളെല്ലാം ഓഫീസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. രോഹിത് സർ വീട്ടിലേക്ക് പോകാൻ ഇറങ്ങുന്നതിന് മുൻപ് എല്ലാം തുറന്നുപറയുകയല്ലാതെ മറ്റൊരു വഴിയുമില്ല.

നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പുമായി, വിറയ്ക്കുന്ന കാലുകളോടെ അവൻ രോഹിത്തിന്റെ ക്യാബിന്റെ വാതിലിൽ മുട്ടി അകത്തേക്ക് കയറി.

തന്റെ കറുത്ത സ്യൂട്ട് കോട്ട് എടുത്ത് തോളിലിട്ട്, കയ്യിൽ കാറിന്റെ താക്കോലുമായി വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു രോഹിത്. ഷാഹിദിന്റെ വിളറിവെളുത്ത മുഖം കണ്ടതും അയാൾ നിന്നു.

"എന്താടാ ഷാഹിദേ? നീ ഇറങ്ങിയില്ലേ ഇതുവരെ? എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്?" രോഹിത് ശാന്തമായി ചോദിച്ചു.

"സ-സർ... ഷിക്കാഗോയിൽ നിന്നുള്ള ആ മൂന്ന് ട്രക്കുകൾ വിൻഡ്സർ ബോർഡറിൽ കസ്റ്റംസ് ഹോൾഡ് ചെയ്തു," ഷാഹിദിന്റെ ശബ്ദം ഇടറി, കണ്ണുകൾ നിറഞ്ഞുവന്നു.

"ഞാൻ ഇന്നലെ അയച്ച ഇൻവോയ്സിലെ എച്ച്.എസ് കോഡ് എക്സൽ ഷീറ്റിൽ നിന്ന് കോപ്പി ചെയ്തപ്പോൾ മാറിപ്പോയി സർ. നാളെ രാവിലെ ഡെലിവറി നടന്നില്ലെങ്കിൽ ക്ലയന്റ് പതിനയ്യായിരം ഡോളർ പെനാൽറ്റി ഇടും...

എന്റെ അശ്രദ്ധ കൊണ്ട് പറ്റിയതാണ് സർ, എന്റെ ശമ്പളത്തിൽ നിന്നോ ബോണസിൽ നിന്നോ അത് കട്ട് ചെയ്തോളൂ സർ..."

രോഹിത് ഒന്നും മിണ്ടാതെ ഷാഹിദിന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. ആ നിശ്ശബ്ദതയിൽ ഷാഹിദിന്റെ ഹൃദയം നിലച്ചുപോകുമെന്ന് തോന്നി. എന്നാൽ അടുത്ത നിമിഷം, രോഹിത് കയ്യിലിരുന്ന കോട്ട് കസേരയിലേക്ക് തിരിച്ചുവെച്ചു.

അയാൾ ഷാഹിദിന്റെ അടുത്തേക്ക് നടന്നുചെന്ന് അവന്റെ തോളിൽ കൈവെച്ചു.

"അതിനാണോടാ നീയിങ്ങനെ നിന്ന് വിറയ്ക്കുന്നത്? ഇവിടെ ആരും മരിച്ചു പോയൊന്നും ഇല്ലല്ലോ?" രോഹിത് വളരെ ശാന്തമായി, നേരിയൊരു പുഞ്ചിരിയോടെ ചോദിച്ചു.

"അല്ല

💬 Comments

View all comments