Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ഞാൻ ടൊറന്റോയിലെ ഒരു വലിയ മാളിലെ ഒരു ബുട്ടീക്ക് ഷോപ്പിൽ നിന്ന് എടുത്തതാ പൊന്നൂ. വിലയൊക്കെ കുറച്ച് ആയി..
കറക്റ്റ് ഓർമ്മയില്ല. പക്ഷേ എന്റെ പെണ്ണിന് വേണ്ടി അല്ലെ.. ഞാൻ ഒന്നും നോക്കിയില്ല... "ഷാഹിദ് പൊക്കി അടിച്ചു പൊന്നുവിൻറെ അടുത്ത് ആളായി..
"പടച്ചോനെ... അപ്പൊ നല്ല വില ആയിട്ടുണ്ടാവും ലെ ഈ കുഞ്ഞുതുണിക്ക്! എന്റെ ഷാഹി, നീയെന്തിനാ ഇത്രയും പൈസ കളഞ്ഞത്?" അവൾ സ്നേഹത്തോടെയും അത്ഭുതത്തോടെയും ചോദിച്ചു.
"ഇതിനൊക്കെ തന്നെ അല്ലെ പൊന്നു പൈസ" - ഷാഹിദ് പൊന്നുവിൻറെ ഇടയിൽ അവൻ്റെ ഇമേജ് ബിൽഡ് ചെയ്യാൻ കിട്ടിയ അവസരത്തിൽ തട്ടി വിട്ടു.
"അതിൻ്റെ ഇടയിൽ എന്തോ ഓർത്തു കൊണ്ട് പൊന്നു ചോദിച്ചു "അതല്ലെടാ.. നീ എങ്ങനെയാ എന്റെ സൈസ് അറിഞ്ഞത്? കറക്റ്റ് അളവാണല്ലോ ഇത്..." അവൾ സംശയത്തോടെ ചോദിച്ചു.
"അത്... അത് ഞാൻ അവിടെയുള്ള ഒരു സെയിൽസ് ഗേളിനോട് പറഞ്ഞതാ... നിന്റെയൊരു ഏകദേശ വലിപ്പം പറഞ്ഞുകൊടുത്തു... അവര് അപ്പൊ ഈ സൈസ് എടുത്താൽ മതി എന്ന് പറഞ്ഞു," ഷാഹിദ് എങ്ങനെയൊക്കെയോ കള്ളം പറഞ്ഞു ഒപ്പിച്ചു.
അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി. "എന്റെ ചെക്കൻ കൊള്ളാലോ... അടിപൊളി സെലക്ഷൻ .ഇത് നല്ല ഭംഗി ഉണ്ട്. എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടു ഡാ."
അവളുടെ കൈകൾ ആ വസ്ത്രം വീണ്ടും തൊട്ടു. പെട്ടെന്നുള്ള ആവേശവും അവന്റെ നിർബന്ധവും കാരണം അവൾക്ക് എതിർക്കാൻ തോന്നിയില്ല. ഷാഹിദ് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
"ഇനി എൻ്റെ പെണ്ണ് ഒന്നു എഴുനേറ്റു നിൽക്കു... ഞാൻ ഇട്ടു തരാം..."
അവൻ കൂടുതൽ വാശി പിടിക്കാതെ മുഖം പൊത്തി
💬 Comments
View all comments