Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ആ ചെറിയ സാറ്റിൻ തുണി അവന്റെ തുടയിടുക്കിൽ ഇറുകിപ്പിടിച്ചു കിടന്നു.
ഇന്നലത്തെ അവരുടെ രഹസ്യലീലകളുടെ ഗന്ധവും രണ്ട് പേരുടെയും ദ്രാവകങ്ങളുടെയെല്ലാം മണവും ഇപ്പോഴും ആ നേർത്ത തുണിയിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അതിനുമുകളിലായി തൂവെള്ള നിറത്തിലുള്ള ഡബിൾ മുണ്ടും, മുന്തിയ ലിനൻ ഷർട്ടും ധരിച്ച് അവൻ പുറത്തേക്കിറങ്ങി.
കൂട്ടുകാർ അവന്റെ ഷർട്ടിൽ ഊദിന്റെ അത്തർ പുരട്ടിക്കൊടുക്കുമ്പോഴും, കല്യാണച്ചെറുക്കന്റെ മുഖത്തെ ആ പ്രത്യേക തിളക്കം കണ്ട് കളിയാക്കുമ്പോഴും ഷാഹിദിന്റെ ഉള്ളിൽ ഒരു കള്ളച്ചിരിയായിരുന്നു.
ഈ മുറിയിൽ നിൽക്കുന്ന ഒരുത്തനും അറിയില്ലല്ലോ, താൻ ഈ വെള്ളമുണ്ടുകൾക്കുള്ളിൽ ധരിച്ചിരിക്കുന്നത് തന്റെ മണവാട്ടിയുടെ ഉപയോഗിച്ച പാന്റീസ് ആണെന്ന സത്യം!
നാലുമണിയോടെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വലിയൊരു വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഷാഹിദ് മഞ്ചേരിയിലെ വലിയ ജുമാ മസ്ജിദിലേക്ക് വന്നിറങ്ങി. പള്ളിയുടെ വിശാലമായ അകത്തളത്തിൽ പരിപാടിക്ക് വേണ്ടി വിരിച്ച തൂവെള്ള വിരിപ്പിൽ ഇരു കുടുംബങ്ങളിലെയും കാരണവന്മാരും ബന്ധുക്കളും നാട്ടുകാരും വട്ടത്തിലിരുന്നു.
പള്ളിക്കുള്ളിലെ തണുത്ത മാർബിൾ തറയിലും അത്തറിന്റെ സുഗന്ധത്തിലും വല്ലാത്തൊരു ആത്മീയ ഗാംഭീര്യം നിറഞ്ഞുനിന്നിരുന്നു.
നടുവിലായി മഹല്ല് ഖാസിയും, അദ്ദേഹത്തിന് തൊട്ടുമുന്നിലായി ജസ്നയുടെ ബാപ്പയും ഷാഹിദും മുഖാമുഖം ഇരുന്നു. മഹല്ല് സെക്രട്ടറി രജിസ്റ്ററിലെ വിവരങ്ങൾ വായിച്ച ശേഷം, ഖാസിയുടെ ഗംഭീരമായ ശബ്ദത്തിലുള്ള ഖുതുബയും പ്രാർത്ഥനകളും പള്ളിയിൽ മുഴങ്ങി.
തുടർന്ന് ജസ്നയ്ക്ക് നൽകാനുള്ള മഹർ—അഞ്ച് പവന്റെ മനോഹരമായൊരു സ്വർണ്ണമാല— ജൂവലറിയുടെ പെട്ടിയിൽ തുറന്നു വെച്ച് ഷാഹിദ് എല്ലാവർക്കും മുന്നിലായി പെണ്ണിൻ്റെ ഉപ്പാക്ക് കൈമാറി.
അടുത്ത നിമിഷം, ജസ്നയുടെ ബാപ്പ മുന്നോട്ട് ആഞ്ഞിരുന്ന് ഷാഹിദിന്റെ വലതുകൈ കൂട്ടിപ്പിടിച്ചു. തങ്ങളുടെ പെരുവിരലുകൾ ചേർത്തുവെച്ച്, മുകളിലൂടെ തൂവെള്ള തൂവാലയിട്ട് മറച്ച ആ നിമിഷം—പെട്ടെന്ന് ഷാഹിദിന്റെ കാതുകളിൽ
💬 Comments
View all comments