Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
എന്റെ ജീവിതത്തിൽ ഇത് മറക്കില്ല."
"മതി മതി, കൊച്ചുകുട്ടികളെപ്പോലെ കണ്ണ് നിറയ്ക്കാതെ പോയി ആ പുതുക്കിയ ഇൻവോയ്സ് പേപ്പേഴ്സ് പ്രിന്റ് എടുക്ക്. ഞാൻ തന്നെ സൈൻ ചെയ്ത് ബ്രോക്കർക്ക് അയക്കാം.
നമുക്ക് ഇന്നിത് തീർത്തിട്ട് ഒരുമിച്ച് ഇറങ്ങാം," രോഹിത് ചിരിച്ചുകൊണ്ട് തന്റെ ഷർട്ടിന്റെ കൈകൾ മടക്കിവെച്ച് കസേരയിലേക്കിരുന്നു.
അന്ന് രാത്രി ഏഴര വരെ ഇരുവരും ഒരുമിച്ചിരുന്ന് ആ പേപ്പറുകൾ മുഴുവൻ ശരിയാക്കി അയച്ചു. പോകുന്നതിന് മുൻപ് രോഹിത് തന്നെ ഓഫീസിനടുത്തുള്ള ലെബനീസ് റെസ്റ്റോറന്റിൽ നിന്ന് ചൂടുള്ള ഷവർമ്മയും ഗ്രിൽഡ് ചിക്കനും വരുത്തിച്ചു.
സ്വന്തം ക്യാബിനിലെ സോഫയിലിരുന്ന്, കോടീശ്വരനായ തന്റെ ബോസ് ഒരു വലിയേട്ടനെപ്പോലെ തനിക്കൊപ്പം ഭക്ഷണം പങ്കിട്ടുകഴിക്കുന്നത് കണ്ടപ്പോൾ ഷാഹിദിന്റെ ഉള്ളിൽ രോഹിത്തിനോട് തോന്നിയത് വെറുമൊരു ബഹുമാനമായിരുന്നില്ല—മറിച്ച് ഏതറ്റം വരെ പോവേണ്ടി വന്നാലും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്തു കൊടുക്കാൻ തോന്നുന്ന തരത്തിലുള്ള അന്ധമായൊരു ഭക്തിയായിരുന്നു.
എന്നാൽ പകൽ സമയങ്ങളിൽ ഓഫീസിൽ വെച്ച് ഷാഹിദിന്റെ ഈ അന്ധമായ ആരാധനയും വിശ്വാസവും രോഹിത് നേടിയെടുക്കുമ്പോൾ, രാത്രികളിൽ മിസ്സിസാഗയിലെ തന്റെ ആഡംബര പെന്റ്ഹൗസിലിരുന്ന് തികച്ചും വിപരീതമായ, നിഗൂഢമായ മറ്റൊരു രഹസ്യലോകം രോഹിത് ആസ്വദിക്കുന്നുണ്ടായിരുന്നു.
തന്റെ പേഴ്സണൽ ഐപാഡിൽ ലിങ്ക് ചെയ്തിട്ടിരുന്ന ഷാഹിദിന്റെ വാട്ട്സ്ആപ്പ്!
ഷാഹിദും ജസ്നയും തമ്മിലുള്ള പ്രധാന സംസാരങ്ങളെല്ലാം വാട്ട്സ്ആപ്പ് വീഡിയോ കോളുകളിലൂടെയായിരുന്നെങ്കിലും, പകൽ സമയങ്ങളിലും കോളിന് മുൻപും ശേഷവും അവർ കൈമാറുന്ന മെസ്സേജുകളും വോയ്സ് നോട്ടുകളും ഫോട്ടോകളും രോഹിത്തിന്റെ കൺമുന്നിലൂടെയാണ് കടന്നുപോയിരുന്നത്.
കല്യാണത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കിയുള്ളതുകൊണ്ട് ജസ്ന അയക്കുന്ന ഓരോ സന്ദേശത്തിലും അവളുടെ അക്ഷമയും പ്രണയവും കാമവും നിറഞ്ഞുതുളുമ്പിയിരുന്നു.
അന്ന് രാത്രി പത്തര കഴിഞ്ഞിരുന്നു.
💬 Comments
View all comments