0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 99.6K

കയറും.

അതിനിടയിൽ നാട്ടിലെ നാല് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ചേർന്ന് സ്റ്റേജിൽ നടത്തുന്ന ബഹളം വേറെയും. കനത്ത വസ്ത്രവും ആഭരണങ്ങളും കാരണം ജസ്ന വല്ലാതെ തളർന്നുതുടങ്ങിയിരുന്നു.

രാത്രി ഒൻപതരയോടെ ഫോട്ടോയെടുപ്പും ഭക്ഷണവുമെല്ലാം ഒരുവിധം കഴിഞ്ഞ്, ചെറുക്കന്റെ വീട്ടിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് വസ്ത്രമൊന്ന് ശരിയാക്കാനായി ഇരുവരും സ്റ്റേജിന് പിന്നിലെ എസി ഗ്രീൻ റൂമിലേക്ക് കയറി.

ബന്ധുക്കൾ പുറത്ത് വണ്ടി ക്രമീകരിക്കാൻ പോയ ആ അഞ്ചു മിനിറ്റിലാണ് അവർക്ക് അല്പമൊന്ന് ശ്വാസം വിടാൻ സമയം കിട്ടിയത്.

സോഫയിലേക്ക് തളർന്നിരുന്ന ജസ്നയുടെ അടുത്തേക്ക് ഷാഹിദ് ഇരുന്നതും, അവന്റെ പോക്കറ്റിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.

ഷാഹിദ് ഫോണെടുത്തു നോക്കി.

കാനഡയിൽ അപ്പോൾ ശനിയാഴ്ച രാവിലെ പന്ത്രണ്ടുമണി ആകുന്നതേയുള്ളൂ. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ഷാഹിദിന്റെ മുഖം വിടർന്നു—'Rohith Sir!

കല്യാണത്തിന്റെ തിരക്കിലായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് രോഹിത് നേരിട്ട് വിളിക്കുന്നതിന് പകരം വാട്ട്സ്ആപ്പിൽ ഒരു മെസ്സേജും അതിനൊപ്പം ഒരു വോയ്സ് നോട്ടും അയച്ചിരിക്കുകയായിരുന്നു.

"Wishing a very happy married life to my dear friend Shahid and my gorgeous bride Jasna.

Have a wonderful celebration!" (എൻ്റെ പ്രിയ സുഹൃത്ത് ഷാഹിദിനും, എൻ്റെ പ്രിയമണവാട്ടി ജസ്നക്കും വിവാഹ മംഗളാശംസകൾ. നന്നായി ആഘോഷിക്കൂ). എന്ന സന്ദേശത്തിൽ ഉള്ള അപകടം മനസ്സിലാവാതെ അതിന് താഴെയുള്ള വോയ്സ് നോട്ട് ഷാഹിദ് വളരെ അഭിമാനത്തോടെ ജസ്നയ്ക്ക് കേൾക്കാൻ പാകത്തിൽ സ്പീക്കറിലിട്ടു ഓൺ ചെയ്തു.

"ഹേയ് ഷാഹിദേ... അവിടെ നാട്ടിൽ കല്യാണത്തിന്റെ മേളമൊക്കെ തകൃതിയായി നടക്കുകയാണെന്ന് അറിയാം. നിന്നെ ഈ തിരക്കിനിടയിൽ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് വോയ്സ്

💬 Comments

View all comments