0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 99.6K

നോട്ട് ഇടുന്നത്.

എന്തായാലും എന്റെ കൂട്ടുകാരനും എൻ്റെ പെണ്ണിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ! നാട്ടിലെ ചടങ്ങുകളൊക്കെ സമാധാനമായി തീർത്ത്, കുമരകത്തെ ആ പ്രൈവറ്റ് വില്ലയിലെ ട്രിപ്പും ഫോട്ടോഷൂട്ടുമൊക്കെ അടിപൊളിയാക്കി സന്തോഷമായിട്ട് തിരികെ വാ.

ഇവിടെ ഓഫീസിലെ കാര്യങ്ങളൊന്നും ഓർത്ത് നീ തലപുകയ്ക്കണ്ട, എല്ലാം നല്ല രീതിയിൽ പോവുന്നു ഉണ്ട്. എൻജോയ് യുവർ ടൈം ബഡ്ഡി!"

രോഹിത് കുമാറിന്റെ ആ ഗാംഭീര്യമുള്ള, എന്നാൽ ഒരു അടുത്ത സുഹൃത്തിന്റെ അധികാരവും കരുതലും തുളുമ്പുന്ന ശബ്ദം ഗ്രീൻ റൂമിൽ മുഴങ്ങിയപ്പോൾ ജസ്നയുടെ വിടർന്ന കണ്ണുകളിൽ വലിയൊരു ആശ്ചര്യവും ആദരവും വിരിഞ്ഞു.

"കണ്ടോ പൊന്നൂ... ഇതാണ് ഞാൻ പറഞ്ഞ എന്റെ രോഹിത് ഏട്ടൻ!" ഷാഹിദ് ആവേശത്തോടെ പറഞ്ഞു. "കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്, എന്നിട്ടും അതിൻ്റെ ഒന്നും ഒരു അഹങ്കാരവും ഇല്ലാതെ എന്നെ, സ്വന്തം ഒരു ബ്രദറിനെ അല്ലെങ്കിൽ കൂട്ടുകാരനെപ്പോലെ ഒക്കെയാണ് കാണുന്നത്!

നമ്മുടെ കല്യാണദിവസം തന്നെ ഓർത്തുവെച്ച് മെസ്സേജ് അയച്ചിരിക്കുന്നു. പുള്ളി ആ ബോണസും ലീവും തന്നില്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും രണ്ട് രാജ്യത്തായി ഫോണിൽ കരഞ്ഞുകൊണ്ട് ഇരിക്കേണ്ടി വന്നേനെ!"

ജസ്ന ആ ഫോണിലേക്ക് നോക്കി നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി. തന്റെ ഷാഹിയെ ഒരു ഉറ്റസുഹൃത്തിനെപ്പോലെ ചേർത്തുപിടിക്കുകയും, തങ്ങളുടെ കല്യാണം ഇത്ര വേഗം നടത്തിത്തരാൻ കാരണക്കാരനാവുകയും ചെയ്ത ആ മനുഷ്യനോട് അവളുടെ നിഷ്കളങ്കമായ മനസ്സിൽ വലിയൊരു മതിപ്പും കടപ്പാടും തോന്നി.

"സത്യമാ ഷാഹി... പുള്ളിയുടെ ആ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം എന്ത് നല്ല മനുഷ്യനാണെന്ന്. യാതൊരു ജാടയുമില്ലാതെ എന്ത് സ്നേഹത്തോടെയാ നിന്നോട് സംസാരിക്കുന്നത്!

നമുക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത ആ രോഹിത്തേട്ടനെ

💬 Comments

View all comments