0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 99.6K

എനിക്കും ഒന്ന് നേരിൽ കണ്ട് നന്ദി പറയണം ട്ടോ ഞാൻ കാനഡയിൽ വരുമ്പോൾ," അവൾ നിഷ്കളങ്കമായി പറഞ്ഞു.

ഉടൻ തന്നെ ഷാഹിദ് അപ്പോൾ ഗ്രീൻ റൂമിൽ വെച്ച് തന്റെ ഫോണിൽ എടുത്ത അവരുടെ ഒരു സെൽഫി— വെള്ള ഗൗണിലും ഹിജാബിലും മാലാഖയെപ്പോലെ നിൽക്കുന്ന ജസ്നയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ഫോട്ടോ—"Thank you so much Rohith Etta!

Means the world to us!" എന്ന കുറിപ്പോടെ രോഹിത്തിന് തിരിച്ചയച്ചുകൊടുത്തു.

മിസ്സിസാഗയിലെ തന്റെ പെന്റ്ഹൗസിലിരുന്ന് ആ ഫോട്ടോ കണ്ട രോഹിത്തിന്റെ കണ്ണുകൾ ആ തൂവെള്ള ഹിജാബിനുള്ളിലെ ജസ്നയുടെ തുടുത്ത ചുണ്ടുകളിലേക്കും വിടർന്ന കണ്ണുകളിലേക്കും തുളച്ചുകയറുന്നത് അവരാരും അറിഞ്ഞില്ല.

രാത്രി പതിനൊന്നരയോടെയാണ് ഓഡിറ്റോറിയത്തിലെ ചടങ്ങുകളും ഷാഹിദിന്റെ വീട്ടിലെത്തിയ ശേഷമുള്ള കൈപിടിച്ചുകയറ്റലും പാലുകൊടുക്കലും ബന്ധുക്കളുടെ കുശലാന്വേഷണങ്ങളുമെല്ലാം അവസാനിച്ചത്.

ഒടുവിൽ, പെങ്ങൾ സഫയും അമ്മായിമാരും ചേർന്ന് ജസ്നയെ മുകളിലത്തെ നിലയിലുള്ള ഷാഹിദിന്റെ കിടപ്പുമുറിയിലേക്ക് കയറ്റിവിട്ടു. മുല്ലപ്പൂക്കളുടെയും റോസാപ്പൂക്കളുടെയും സുഗന്ധം നിറഞ്ഞ, മഞ്ഞ ഡിം ലൈറ്റുകൾ തെളിഞ്ഞുനിന്ന ആ എയർകണ്ടീഷൻഡ് മുറിയുടെ വാതിൽ പുറത്തുനിന്ന് അടഞ്ഞപ്പോൾ ജസ്നയുടെ ഹൃദയം തൊണ്ടയിൽ വന്നിടിക്കാൻ തുടങ്ങി.

പത്തുമിനിറ്റ് കഴിഞ്ഞ് താഴെയുള്ള കൂട്ടുകാരെയെല്ലാം യാത്രയാക്കി, വെള്ള സിൽക്ക് കുർത്തയും മുണ്ടുമണിഞ്ഞ് ഷാഹിദ് മുറിക്കുള്ളിലേക്ക് കയറിവന്നു.

വാതിൽ അകത്തുനിന്ന് ഭദ്രമായി കുറ്റിയിടുന്ന ആ 'ക്ലിക്ക്' ശബ്ദം കേട്ടതും, കട്ടിലിന്റെ അരികിൽ ആ കനത്ത വെള്ള വെഡ്ഡിംഗ് ഗൗണിലിരുന്ന ജസ്നയുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു!

കഴിഞ്ഞ ദിവസം സ്വന്തം മുറിയിൽ വെച്ച് ഒരുപാട് കാലത്തിന് ശേഷം കാമുകനെ കണ്ട വികാരത്തളിച്ചയിൽ എന്തൊക്കെ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിലും, ഇന്ന് ഭർത്താവിന്റെ വീട്ടിലെ

💬 Comments

View all comments