Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
മണിയറയ്ക്കുള്ളിൽ ആദ്യമായി അവനൊപ്പം ഒറ്റയ്ക്കാകുന്ന ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ സകല നാണവും പരിഭ്രമവും അവർക്കുണ്ടായിരുന്നു.
ഷാഹിദ് നടന്ന് കട്ടിലിനരികിലേക്ക് വന്ന് അവളുടെ തൊട്ടടുത്തിരുന്നപ്പോൾ അവൾ മുഖം ഉയർത്താൻ പോലും കഴിയാതെ മടിയിലിരുന്ന മൈലാഞ്ചിയിട്ട കൈവിരലുകളിലേക്ക് നോക്കിയിരുന്നു.
"എന്താ എന്റെ പുതിയെണ്ണിൻ്റെ മിണ്ടാട്ടമൊക്കെ പോയോ? വ്യാഴാഴ്ച കണ്ടപ്പോൾ എന്തൊരു വീരവാദമായിരുന്നു... 'മറ്റന്നാൾ രാത്രി ഞാൻ നിന്നെ ഉറക്കില്ല, കാണിച്ചുതരാം' എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്റെ മുഖത്തുപോലും നോക്കുന്നില്ലേ?"
ഷാഹിദ് അവളുടെ താടിയിൽ വിരൽകൊണ്ട് തൊട്ടുയർത്തി കുസൃതിയോടെ ചോദിച്ചു.
ജസ്നയുടെ കവിളുകൾ കടുംചുവപ്പായി മാറി. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. "പോ അവിടുന്ന്... അപ്പോഴത്തെ ഒരാാവേശത്തിന് പറഞ്ഞതല്ലേ.
ഇപ്പൊ എന്റെ കൈയും കാലും വിറച്ചിട്ട് വയ്യ ഷാഹി... സത്യമായിട്ടും നമ്മുടെ കല്യാണം കഴിഞ്ഞല്ലേ ഡാ? എൻ്റെ ചെക്കനിപ്പോൾ എന്റെ സ്വന്തം ഭർത്താവാണെന്ന് ആലോചിക്കുമ്പോൾ എനിക്കിപ്പോഴും സ്വപ്നം കാണുന്ന പോലെയാ തോന്നുന്നത്!"
ഷാഹിദ് അവളെ ഇരുകൈകൾ കൊണ്ടും ചേർത്തുപിടിച്ച് അവളുടെ തലയിലെ വെള്ള പട്ടുഹിജാബിന്റെ പിന്നുകൾ ഓരോന്നായി സാവധാനം ഊരിമാറ്റി. അത് താഴെ വീണതും അവളുടെ ഇടതൂർന്ന കറുത്ത മുടിയിഴകൾ അവന്റെ കൈകളിലേക്ക് അഴിഞ്ഞുവീണു.
തുടർന്ന് ഒരുപാട് നേരം ഇരുവരും കെട്ടിപ്പിടിച്ചിരുന്ന് തങ്ങളുടെ കഴിഞ്ഞ ആറുമാസത്തെ കാത്തിരിപ്പിനെക്കുറിച്ചും കാനഡയിലെ ഭാവിയെക്കുറിച്ചും സംസാരിച്ചു.
"പൊന്നൂ, ഇനി മൂന്ന് മാസം കഴിഞ്ഞ് നീ മിസ്സിസാഗയിലെ നമ്മുടെ ആ ഇരുപത്തിയഞ്ചാം നിലയിലെ ഫ്ലാറ്റിലേക്ക് വന്നിറങ്ങുന്നത് ഞാൻ ഇപ്പോഴേ മനസ്സിൽ കാണുന്നുണ്ട്," ഷാഹിദ് അവളുടെ കഴുത്തിലെ കനത്ത ആഭരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റാൻ സഹായിച്ചുകൊണ്ട് പറഞ്ഞു.
"നമ്മുടെ ആ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ മിസ്സിസാഗ
💬 Comments
View all comments