Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
നഗരം മുഴുവൻ കാണാം പൊന്നു. നമുക്ക് അവിടെ രാജാവിനെയും റാണിയെയും പോലെ ജീവിക്കണം."
അവന്റെ കൈകൾ തന്റെ കഴുത്തിലൂടെയും തോളിലൂടെയും അഴിച്ചുമാറ്റുന്ന ആഭരണങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ജസ്നയുടെ ശ്വാസം ചൂടുപിടിച്ചു തുടങ്ങിയിരുന്നു. അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന്, അവന്റെ കുർത്തയുടെ ബട്ടണുകളിൽ വിരലോടിച്ചുകൊണ്ട് അവൾ പതിയെ ചോദിച്ചു:
"ഷാഹി... അവിടെ ഫ്ലാറ്റിൽ നീ രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കാവില്ലേ ഡാ? അന്ന് ഞാൻ ചാറ്റിൽ പറഞ്ഞില്ലേ... നമുക്ക് വേഗം തന്നെ ഒരു കുഞ്ഞുവാവയെ വേണ്ടേ?
ഇപ്പൊൾ തന്നെ നോക്കിയാൽ പ്രസവം കഴിഞ്ഞു കാനഡയില് പോവുന്നതാവും നല്ലത്.." അവൾ നാണത്തോടെ പറഞ്ഞ്.
ഒരു നിമിഷം ഷാഹിദിന്റെ ഉള്ളിലേക്ക് മിസ്സിസാഗയിലെ ബാൽക്കണിയിൽ വെച്ച് രോഹിത് പറഞ്ഞ സന്ദീപ് മേനോന്റെ കഥയും ആ കർശനമായ താക്കീതും ഓടിയെത്തി!
പക്ഷേ ഈ ആദ്യരാത്രിയിൽ ഒരു എതിർപ്പ് പറഞ്ഞു അവളെ വിഷമിപ്പിക്കാൻ ഷാഹിദ് ആഗ്രഹിച്ചില്ല. രോഹിതേട്ടൻ പറഞ്ഞതൊന്നും അവൻ അവളോട് വെളിപ്പെടുത്തിയതേയില്ല.
പകരം, അവൻ വളരെ പ്രണയത്തോടെ അവളുടെ കവിളിൽ തലോടി, അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചുകൊണ്ട് പറഞ്ഞു: "പൊന്നു... നീ ആദ്യം കാനഡയിലേക്ക് വാ.
മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടി കഴിഞ്ഞാൽ ഞാൻ എത്രയും വേഗം അതിൻ്റെ പ്രോസസ് തുടങ്ങും. രോഹിതേട്ടൻ ഹെൽപ് ചെയ്യാതിരിക്കില്ല. ഇത്രയും കാലം നമ്മൾ രണ്ടാളും രണ്ട് രാജ്യത്തായി കഷ്ടപ്പെട്ടതല്ലേ?
പൊന്നു, ഉടനെ ഒരു കുഞ്ഞുണ്ടായാൽ പിന്നെ എനിക്ക് നിന്നെ ഒന്ന് പുറത്തുകൊണ്ടു പോകാനോ നമുക്ക് ഒരുമിച്ച് കറങ്ങിനടക്കാനോ സമയം കിട്ടുമോ? നല്ല പോലെ ഒരു ടൂർ പോവാൻ പോലും പറ്റില്ലല്ലോ..
ഇനി കുറച്ചുകാലം നമ്മുടെ മാത്രം ആയിരിക്കണം.. എൻ്റെ പൊന്നുവിനെ
💬 Comments
View all comments