Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
നാണവും മതിലുകളും ഇതോടെ തകർന്നുപോകും...
പിന്നെ ഒരിക്കലും എനിക്കൊരു ചിരിച്ചു പോക്ക് സാധ്യമായെന്നു വരില്ല !' സ്വന്തം ഉള്ളിലെ ആ വന്യമായ എക്സിബിഷനിസ്റ്റ് വാസനയെ ഭയന്നുകൊണ്ട് അവൾ മനസ്സിൽ നിലവിളിച്ചു.
"പൊന്നൂ... ഇങ്ങോട്ട് നോക്കിയേ," ഷാഹിദ് അവളുടെ ഇരുകവിളുകളിലും കൈവെച്ച് അവളുടെ മുഖം ഉയർത്തി. "ഇതൊരു ആർട്ട് ഫോട്ടോഗ്രാഫിയാണ് പൊന്നൂ... ബൂഡ്വാർ ഷൂട്ട് എന്നാണ് ഇതിന് പറയുക.
കാനഡയിലൊക്കെ കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും അവരുടെ ബെഡ്റൂമിൽ വെക്കാൻ വേണ്ടി എടുക്കുന്ന ഏറ്റവും മോഡേൺ ആയ ഫോട്ടോകളാണിത്!"
"എനിക്ക് വേണ്ട ഷാഹി ആ ഫോട്ടോയൊന്നും!" അവൾ മുഖം തിരിച്ചു. "നീ പറയുന്നതെല്ലാം ഞാൻ കേട്ടില്ലേ? പർദ്ദ ഊരാൻ പറഞ്ഞപ്പോൾ ഞാൻ ഊരി.
ഇന്നലെ ജീവിതത്തിൽ ഇട്ടിട്ടില്ലാത്ത മൂന്ന് ഡ്രസ്സുകൾ ഇട്ട് അയാളുടെ മുന്നിൽ നിൽക്കാൻ പറഞ്ഞപ്പോഴും നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ അതിനും നിന്നുതന്നു.
പക്ഷേ ഇത്... ഇത് തുണിയുടുക്കാതെ നിൽക്കുന്നതിന് തുല്യമല്ലേ ഷാഹി? ഒരു ഭർത്താവായ നിനക്ക് എങ്ങനെയാ നിന്റെ പെണ്ണിനെ ഇങ്ങനെ മറ്റൊരാളുടെ മുന്നിൽ നിർത്താൻ തോന്നുന്നത്?
നിൻ്റെ ഒരു പ്രദർശന വസ്തു മാത്രം ആണോ നിനക്ക് ഞാൻ?"
ജസ്നയുടെ ആ ചോദ്യത്തിന് മുന്നിൽ ഷാഹിദ് ഒരു നിമിഷം പതറിപ്പോയി. അവളുടെ ചോദ്യം ന്യായമാണ്. പക്ഷേ അപ്പുറത്തെ മുറിയിൽ ഗൗതം മേനോൻ ക്യാമറയുമായി കാത്തുനിൽക്കുകയാണ്!
ഇപ്പോൾ ജസ്ന പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയാൽ ഗൗതമിന്റെ മുന്നിൽ താൻ ഒരു കഴിവില്ലാത്ത ഭർത്താവായി ചമ്മിപ്പോകും.
ഷാഹിദ് ഉടൻതന്നെ തന്റെ അടവുമാറ്റി. അവൻ മുഖത്ത് വലിയൊരു സങ്കടവും നിരാശയും വരുത്തി കട്ടിലിന്റെ അരികിലേക്ക് ഇരുന്നു.
"ശരി പൊന്നൂ... നീ
💬 Comments
View all comments