0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 186.7K

ഒരുപാട് സമയം നിൽക്കണ്ട കേട്ടോ. ഞാൻ ഗൗതമിനെ വിട്ടത് നിങ്ങൾക്ക് സന്തോഷമുള്ള കുറച്ച് ഓർമ്മകൾ ഉണ്ടാക്കാനാണ്, അല്ലാതെ നിന്നെ ബുദ്ധിമുട്ടിക്കാനല്ല," രോഹിത് വളരെ പക്വതയോടെ, ഒരു രക്ഷിതാവിന്റെ അധികാരത്തോടെ പറഞ്ഞു.

"പിന്നെ ജസ്നാ, ഞാൻ ഇപ്പോൾ നിന്റെ നമ്പർ വാങ്ങിയത് എന്തിനാണെന്ന് വെച്ചാൽ... വിസയുടെ കാര്യങ്ങൾ ഞാൻ തന്നെ നേരിട്ടാണ് നോക്കുന്നത്. ഈ ഷാഹിദിന്റെ കാര്യം നിനക്കറിയാമല്ലോ, അവന് ഇപ്പോഴും ഒരു ചെറിയ കുട്ടിയുടെ മനസ്സാണ്.

അവനോട് പത്ത് കാര്യം പറഞ്ഞാൽ അവൻ അഞ്ചെണ്ണം മറന്നുപോകും! പക്ഷേ വിസയുടെ കാര്യത്തിൽ ഒരു വീഴ്ച വന്നാൽ പിന്നെ അത് ശരി ആകി എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്.

പൊന്നുവും സുരക്ഷിതമായി ഷാഹിദിൻ്റെ കൂടെ ഇങ്ങോട്ട് കൊണ്ടുവരേണ്ടത് ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണ്."

രോഹിത് കുമാറിന്റെ ആ വാക്കുകൾ ജസ്നയുടെ ഉള്ളിലേക്ക് ആഴത്തിലാണ് ഇറങ്ങിച്ചെന്നത്.

തന്നോട് സംസാരിക്കുമ്പോൾ അയാൾ കാണിക്കുന്ന ആ ബഹുമാനവും കരുതലും അവളെ വല്ലാതെ ആകർഷിച്ചു. അവളറിയാതെ തന്നെ അവളുടെ മനസ്സ് ഷാഹിദിനെയും രോഹിത്തിനെയും തമ്മിൽ താരതമ്യം ചെയ്യാൻ തുടങ്ങി!

ഒരു വശത്ത് ഷാഹിദ്—പക്വതയില്ലാത്ത, സ്വന്തം ഭാര്യയുടെ മാനത്തിനും വികാരങ്ങൾക്കും വിലകൽപ്പിക്കാതെ മറ്റുള്ളവരുടെ മുന്നിൽ അവളെ പ്രദർശിപ്പിച്ച് സുഖം കണ്ടെത്തുന്ന, താൻ ഒന്ന് കണ്ണുരുട്ടിയപ്പോഴേക്കും പേടിച്ച് വിറയ്ക്കുന്ന ഒരു പയ്യൻ!

മറുവശത്ത് രോഹിത് കുമാർ—കോടികളുടെ സാമ്രാജ്യം ഭരിക്കുന്ന, ശബ്ദത്തിൽ പോലും അസാധാരണമായ ആണത്തവും ഗാംഭീര്യവുമുള്ള, എന്നാൽ ഒരു പെണ്ണിനോട് എങ്ങനെ ബഹുമാനത്തോടെയും കരുതലോടെയും പെരുമാറണമെന്ന് കൃത്യമായി അറിയാവുന്ന ഒരു യഥാർത്ഥ പുരുഷൻ!

അയാളോട് പ്രണയമൊന്നുമായിരുന്നില്ല അവൾക്ക് തോന്നിയത്; മറിച്ച്, അയാളോട് സംസാരിക്കുമ്പോൾ ഒരു പെണ്ണിന് ലഭിക്കുന്ന ആ വലിയ സുരക്ഷിതത്വബോധം

💬 Comments

View all comments