0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 186.7K

അവളെ വല്ലാതെ ആശ്വസിപ്പിച്ചു.'പടച്ചോനെ...

എന്റെ ഷാഹിക്കും ഈ മനുഷ്യന്റെ പകുതിയെങ്കിലും പക്വതയും ഉത്തരവാദിത്തവും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ...' അവൾ അറിയാതെ നെടുവീർപ്പിട്ടുപോയി.

"ഇക്കാക്ക് എപ്പോഴും തിരക്കാണ് രോഹിത് ഏട്ടാ... ഏട്ടൻ ഇത്രയൊക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നതിൽ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല," ജസ്ന വളരെ ആദരവോടെ പറഞ്ഞു, ഷാഹിദിൻ്റെ പേര് വിളിക്കാതെ ഇക്ക എന്ന് അവൾ മനഃപൂർവം പറഞ്ഞത് ഷാഹിദിന് ഒരു വെയ്റ്റ് അവൻ്റെ ബോസിൻ്റെ അടുത്ത് കിട്ടിക്കോട്ടെ

എന്നു കരുതിയായിരുന്നു. തുടർന്ന് അവളുടെ ഉള്ളിലെ സങ്കോചമെല്ലാം മാറി, വളരെ സ്വാഭാവികമായി അവൾ ചോദിച്ചു: "അല്ല രോഹിത് ഏട്ടാ... ഏട്ടന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളത്? ഫാമിലിയൊക്കെ അവിടെത്തന്നെയല്ലേ?"

ആ ചോദ്യം കേട്ടതും രോഹിത് കുമാറിന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. അയാളുടെ ആ തീക്ഷ്ണമായ കണ്ണുകളിൽ ആഴമേറിയൊരു വിഷാദം പടരുന്നതുപോലെ ജസ്നയ്ക്ക് തോന്നി. അയാൾ ദീർഘമായൊന്ന് നിശ്വസിച്ചു.

"എനിക്ക് ഫാമിലി എന്ന് പറയാൻ ഈ ലോകത്ത് അങ്ങനെ അധികം ആരുമില്ല ജസ്നാ..." രോഹിത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം വളരെ പതിഞ്ഞതും ആർദ്രവുമായി മാറി.

"ചെറുപ്പത്തിലേ അച്ഛനും അമ്മയും പോയതാണ്. പിന്നെ ഈ കാണുന്നതെല്ലാം ഞാൻ ഒറ്റയ്ക്ക് പടുത്തുയർത്തിയതാണ്. ബിസിനസ്സും പണവും പദവിയുമൊക്കെ നമ്മൾ എഫ്ഫോർട്ട് ഇട്ടാൽ ഉണ്ടാക്കി എടുക്കാൻ പറ്റും...

പക്ഷേ ബന്ധങ്ങൾ കൂടുതലും അങ്ങനെ അല്ലല്ലോ. ചുറ്റും നൂറുപേരുടെ ഇടയിൽ ഇരിക്കുമ്പോഴും ഇപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു ഫീൽ ആണ്.. അതുകൊണ്ട് തന്നെയാണ് ഷാഹിദിനെയും, ഇപ്പോൾ നിന്നെയും ഞാൻ എന്റെ സ്വന്തം കുടുംബമായിട്ട് കാണുന്നത്..."

ഒരിറ്റ് അഭിനയം പോലും തോന്നാത്ത വിധം, അങ്ങേയറ്റം ആത്മാർത്ഥമായി രോഹിത് പറഞ്ഞ

💬 Comments

View all comments