Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]
കണ്ടപ്പോൾ ഷാഹിദിന്റെ ഉള്ളം നിറഞ്ഞു. "അവൾക്ക് സുഖമാണ് രോഹിത് ഏട്ടാ... പക്ഷേ ഞാൻ പോന്നതിൽ പിന്നെ പെണ്ണിന് ഭയങ്കര സങ്കടമാണ്.
എന്നെ കാണാതെ അവിടെ ഒറ്റയ്ക്ക് ഇരിക്കാൻ വയ്യെന്ന് പറഞ്ഞ് എന്നും രാത്രി വിളിച്ച് കരച്ചിലാണ്! വിസ എത്രയും വേഗം ശരിയായിക്കിട്ടിയാൽ മതിയായിരുന്നു."
തന്റെ ഭാര്യ തന്നോട് കാണിക്കുന്ന തണുപ്പ് മറച്ചുവെക്കാൻ ഷാഹിദ് തട്ടിവിട്ട ആ കള്ളം കേട്ടപ്പോൾ, രോഹിത് കുമാർ ഉള്ളിലൊരു ചിരിയോടെ തലയാട്ടി.
"നീ പേടിക്കണ്ടടാ... സ്റ്റീവൻ അതിന്റെ പുറകെ തന്നെയുണ്ട്. ഞാൻ ഇന്ന് ഉച്ചയ്ക്ക് അവനുമായി സംസാരിക്കുന്നുണ്ട്. നീ പോയി ആ ലോജിസ്റ്റിക്സ് ഫയൽ ഒന്ന് ക്ലിയർ ചെയ്യ്," രോഹിത് അവന്റെ തോളിൽ തട്ടി പറഞ്ഞയച്ചു.
അന്ന് രാത്രി മഞ്ചേരിയിലെ വീട്ടിൽ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.
മഴ പെയ്തുതോർന്ന ആ രാത്രിയിൽ വീടും പരിസരവും പൂർണ്ണമായ നിശ്ശബ്ദതയിലാണ്ടു. താഴെ ഉമ്മയും വല്യുമ്മയും സഫയും ഗാഢനിദ്രയിലായിരുന്നു. എന്നാൽ മുകളിലെ കിടപ്പുമുറിയിൽ, കട്ടിലിൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടന്നിരുന്ന ജസ്നയുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല.
അരമണിക്കൂർ മുൻപ് ഷാഹിദ് വിളിച്ചിരുന്നു. പതിവുപോലെ അവിടുത്തെ തണുപ്പിനെക്കുറിച്ചും ജോലിത്തിരക്കിനെക്കുറിച്ചും പരാതി പറഞ്ഞ അവൻ, സംസാരത്തിനിടയിൽ രോഹിത് ഏട്ടനെക്കുറിച്ചും പറഞ്ഞിരുന്നു—"രോഹിത് ഏട്ടന് ഇന്ന് ശ്വാസം വിടാൻ പോലും നേരമില്ല പൊന്നൂ, രാവിലെ മുതൽ ബോർഡ് മീറ്റിംഗിലാണ്!"
അതുകേട്ടപ്പോൾ ജസ്നയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയിരുന്നു! അത്രയും വലിയ മീറ്റിംഗിനിടയിലിരുന്നാണോ ആ മനുഷ്യൻ തനിക്ക് അപ്പോൾത്തന്നെ മറുപടി അയച്ചത്?! "മോളുടെ മെസ്സേജ് കണ്ടപ്പോൾ റിപ്ലൈ തരാതിരിക്കാൻ തോന്നിയില്ല" എന്ന ആ ഒരൊറ്റ വാചകം അവളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല.
💬 Comments
View all comments