0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 49.6K

ഫ്ലാറ്റിൽ എന്നോടൊപ്പം ഒറ്റയ്ക്ക് കിട്ടുമ്പോൾ അവളുടെ ഈ വാശിയൊക്കെ ഞാൻ മാറ്റിയെടുക്കും!'

ലാപ്ടോപ്പ് സ്ക്രീനിലെ ജസ്നയുടെ അർദ്ധനഗ്നമായ മാറിടങ്ങളിലേക്ക് നോക്കി സ്വയം ആശ്വസിപ്പിക്കാനേ അവന് അപ്പോൾ കഴിയുമായിരുന്നുള്ളൂ.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ആർ.കെ ഗ്രൂപ്പിന്റെ മുപ്പതാം നിലയിലെ ബോർഡ് റൂമിൽ ഒരു നിർണ്ണായക മീറ്റിംഗ് നടക്കുകയായിരുന്നു.

നീണ്ട ഗ്ലാസ്സ് ടേബിളിന്റെ ഒത്ത നടുവിലായി, കറുത്ത ഇറ്റാലിയൻ സ്യൂട്ട് ധരിച്ച് ഒരു ചക്രവർത്തിയെപ്പോലെ ഇരിക്കുകയായിരുന്നു രോഹിത് കുമാർ. അവന്റെ വശങ്ങളിലായി കമ്പനിയുടെ ഡയറക്ടർമാരും, ഒരു കോണിലായി ഫയലുകളുമായി ഷാഹിദും ഇരുന്നു.

മീറ്റിംഗിനിടയിൽ ഒരു പ്രസന്റേഷൻ സ്ലൈഡ് മാറിയ തക്കത്തിന്, രോഹിത് കുമാർ തന്റെ മേശയ്ക്കടിയിലിരുന്ന ഫോൺ പതിയെ എടുത്തുനോക്കി. മഞ്ചേരിയിൽ നിന്ന് ജസ്ന അയച്ച മെസ്സേജായിരുന്നു അതിൽ:

"ഇവിടെയിപ്പോൾ അത്താഴം കഴിഞ്ഞതേയുള്ളൂ ഏട്ടാ. ഏട്ടൻ ഓഫീസിൽ എത്തിയോ?"

ചുറ്റും കമ്പനിയുടെ കോടികളുടെ കണക്കുകൾ ചർച്ച ചെയ്യപ്പെടുമ്പോഴും, രോഹിത് കുമാറിന്റെ ചുണ്ടിൽ ആരും കാണാത്ത നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. തൊട്ടുമുന്നിൽ, തന്റെ ഭാര്യയെക്കുറിച്ച് ഒന്നും അറിയാതെ കമ്പനി ഫയലിൽ തലപുകയ്ക്കുന്ന ഷാഹിദിനെ രോഹിത് ഒന്ന് പാളിനോക്കി.

എന്നിട്ട് മേശയ്ക്കടിയിലൂടെ തന്നെ വിരലുകൾ ചലിപ്പിച്ച് ജസ്നയ്ക്ക് മറുപടി അയച്ചു: "ഓഫീസിലെത്തി മോളൂ, ഒരു ബോർഡ് മീറ്റിംഗിലാണ് ഇപ്പോൾ. മോളുടെ മെസ്സേജ് കണ്ടപ്പോൾ റിപ്ലൈ തരാതിരിക്കാൻ തോന്നിയില്ല."

മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങുമ്പോൾ രോഹിത് ഷാഹിദിനെ അരികിലേക്ക് വിളിച്ചു. തോളിൽ വാത്സല്യത്തോടെ കൈവെച്ചുകൊണ്ട് അയാൾ ചോദിച്ചു: "എന്താടാ ഷാഹിദേ, നിന്റെ മുഖത്തൊരു ക്ഷീണം?

നാട്ടിൽ പോയി കല്യാണമൊക്കെ കഴിഞ്ഞ് വന്നപ്പോൾ ഉഷാറാകേണ്ടതാണല്ലോ! ജസ്ന എന്തുപറയുന്നു? അവൾക്ക് സുഖമല്ലേ?"

തന്റെ ബോസിന്റെ ആ കരുതൽ

💬 Comments

View all comments