0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 47.8K

ആണെന്നാണ്!

ഒരു നല്ല വസ്ത്രം നമ്മുടെ ശരീരത്തെ തണുപ്പിൽ നിന്നും വെയിലിൽ നിന്നും കാത്തുസൂക്ഷിക്കുന്നതുപോലെ, നമ്മുടെ കുറവുകളെയും നഗ്നതയെയും അന്യന്റെ കണ്ണുകളിൽ നിന്ന് മറച്ചുപിടിക്കുന്നതുപോലെ...

ഭർത്താവ് എന്ന് പറഞ്ഞാൽ പെണ്ണിന്റെ മാനവും ആത്മാവും പുറംലോകത്തിന് മുന്നിൽ തുറന്നുപോകാതെ പൊതിഞ്ഞുപിടിക്കുന്ന കവചമായിരിക്കണം. ഷാഹി അങ്ങനെയൊരു തണലായിട്ട് എപ്പോഴും മോളുടെ കൂടെയുണ്ടാവും..."

ഉമ്മ വളരെ നിഷ്കളങ്കമായി, തന്റെ മകനിലുള്ള അടിയുറച്ച വിശ്വാസത്തോടെ പറഞ്ഞ ആ വാക്കുകൾ ജസ്നയുടെ നെഞ്ചിലേക്ക് ഒരു പഴുത്ത ഇരുമ്പുദണ്ഡ് പോലെയാണ് തറച്ചുകയറിയത്!

അവളുടെ കൈകൾ തുണി മടക്കുന്നതിൽ നിന്ന് ഒരു നിമിഷം നിശ്ചലമായിപ്പോയി.

അന്യന്റെ കണ്ണുകളിൽ നിന്ന് ഭാര്യയുടെ നഗ്നതയെയും മാനത്തെയും മറച്ചുപിടിക്കുന്ന വസ്ത്രം!' ഉമ്മ പറഞ്ഞ ആ വാക്കിന്റെ ക്രൂരമായ വിരോധാഭാസം അവളുടെ ഉള്ളിൽ വലിയൊരു നീറ്റലുണ്ടാക്കി.

പാവം ഉമ്മ! താൻ നൊന്തുപ്രസവിച്ച മകൻ കുമരകത്തെ ആ വില്ലയിൽ വെച്ച് ചെയ്തതെന്താണെന്ന് ഈ ഉമ്മ അറിയുന്നുണ്ടോ? ഭാര്യയ്ക്ക് ആവരണമാകേണ്ട അതേ ഭർത്താവ് തന്നെയാണ്, വണ്ടി ചാലക്കുടി എത്തിയപ്പോൾ തന്നെ തന്റെ ശരീരത്തിലെ പർദ്ദയും ഹിജാബും ഊരിമാറ്റിച്ചത്!

അവൻ തന്നെയാണ് കടുംചുവപ്പ് സാറ്റിൻ ഗൗണിലും കറുത്ത നീന്തൽക്കുപ്പായത്തിലും തന്നെ അർദ്ധനഗ്നയാക്കി ഒരു അന്യപുരുഷന്റെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത്! അതും പോരാഞ്ഞ്, ആ ഫോട്ടോഗ്രാഫർ തൊട്ടുമുന്നിൽ നിൽക്കുമ്പോൾ താൻ പോലുമറിയാതെ തന്റെ വസ്ത്രം തുടയുടെ മുകളിലേക്ക് വകഞ്ഞുമാറ്റി തന്റെ അടിവസ്ത്രവും സ്വകാര്യതയും അയാൾക്ക് കാണിച്ചുകൊടുത്തതും ഇതേ ഭർത്താവ് തന്നെയാണ്!

ഒരു ഭർത്താവ് ഭാര്യയുടെ വസ്ത്രമായി മാറേണ്ടവനാണെങ്കിൽ, തന്റെ ഭർത്താവ് സ്വന്തം കൈകൊണ്ട് തന്റെ വസ്ത്രം അന്യന് മുന്നിൽ ഉരിഞ്ഞുമാറ്റിയവനാണ്!

എന്നിട്ടും, ആ ഓർമ്മയിൽ അവൾക്ക് ഷാഹിദിനോട് കടുത്ത

💬 Comments

View all comments